ഫലസൂചനകള്‍ പുറത്തു വന്നു തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ വോട്ടെണ്ണല്‍ വിവരങ്ങളിലേക്ക്‌ ശ്രദ്ധതിരിച്ചതേയില്ല ; വന്‍വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം മുഖത്ത് പ്രകടം ; രാജ്യമെങ്ങും വോട്ടെണ്ണലിന്റെ ആകാംക്ഷ നിമിഷങ്ങളിലേക്ക്‌ മുഴുകിയപ്പോള്‍ പ്രധാനമന്ത്രി ഇ-മെയിലുകള്‍ അയയ്‌ക്കുകയായിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌ !!

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 25, 2019

ഡല്‍ഹി : മെയ് 23 ന് രാജ്യമെങ്ങും വോട്ടെണ്ണലില്‍ മുഴുകിയപ്പോള്‍ പ്രധാനമന്ത്രി ഇ-മെയിലുകള്‍ അയയ്‌ക്കുകയായിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌. ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ അദ്ദേഹം വോട്ടെണ്ണല്‍ വിവരങ്ങളിലേക്ക്‌ ശ്രദ്ധതിരിച്ചതേയില്ല.

വോട്ടെണ്ണല്‍ ദിവസം പുലര്‍ച്ചെ മുതല്‍ ഇ-മെയിലുകള്‍ അയച്ചും ലഭിച്ച മെയിലുകള്‍ക്ക്‌ മറുപടി അയച്ചും തിരക്കിലായിരുന്നു മോദി. പത്തരയോടെയാണ്‌ ആ ജോലി പൂര്‍ത്തിയാക്കി അദ്ദേഹം ടെലിവിഷനിലെ വാര്‍ത്തകളിലേക്ക്‌ ശ്രദ്ധ തിരിച്ചത്‌.

വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളറിയാനും പാര്‍ട്ടി നേതാക്കളോട്‌ ഫോണില്‍ സംസാരിക്കാനും ഈ സമയം അദ്ദേഹം വിനിയോഗിച്ചു. ജനവിധി അനുകൂലമാണെന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍.

×