Advertisment

നീരവ് മോദിയെ അറസ്റ്റു ചെയ്തതിന്റെ ക്രഡിറ്റ് മോദി സര്‍ക്കാറിനല്ല ; സിനിമയുടെ തിരക്കഥപോലെയാണ് ഇതെല്ലാം തയാറാക്കിയിരിക്കുന്നത് ; ഇതുപോലുള്ള നിരവധി സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി പുറത്തിറക്കുമെന്ന്  മമത ബാനര്‍ജി  

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കൊല്‍ക്കത്ത: നീരവ് മോദിയെ അറസ്റ്റു ചെയ്തതിന്റെ ക്രഡിറ്റ് മോദി സര്‍ക്കാറിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതുപോലുള്ള നിരവധി സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി പുറത്തിറക്കുമെന്നും മമത വിമര്‍ശിച്ചു.

Advertisment

publive-image

ഇതുപോലെ രണ്ടോ മൂന്നോ സ്‌ട്രൈക്കുകള്‍ ഉണ്ടാകും. സിനിമയുടെ തിരക്കഥപോലെയാണ് ഇതെല്ലാം തയാറാക്കിയിരിക്കുന്നത്. കേന്ദ്രം ബോധപൂര്‍വം ഇത്തരംകാര്യങ്ങള്‍ ചെയ്യുമെന്നും മമത കുറ്റപ്പെടുത്തി.

മോദിയെ പിടികൂടിയതിന്റെ അംഗീകാരം ലണ്ടന്‍ ടെലിഗ്രാഫിന്റെ മാധ്യമ പ്രവര്‍ത്തകനുള്ളതാണെന്നും അദ്ദേഹമാണ് മോദിയെ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയതെന്നും മമത കൂട്ടിച്ചേര്‍ത്തു.

Advertisment