Advertisment

തിരുനക്കര ടെംപിൾ റോഡിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലും 2 ഓട്ടോറിക്ഷകളിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി

New Update

publive-image

Advertisment

കോട്ടയം:തിരുനക്കര ടെംപിൾ റോഡിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലും 2 ഓട്ടോറിക്ഷകളിലും ഇടിച്ച ശേഷം സമീപത്തെ പച്ചക്കറി കടയിലേക്കു പാഞ്ഞുകയറി. ഓട്ടോറിക്ഷ യാത്രക്കാരനായ ഉഴവൂർ സ്വദേശി ബിജോയിക്കു (39) പരുക്കേറ്റു. കുറിച്ചി സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്.

കാരാപ്പുഴ ഭാഗത്തു നിന്നു വന്ന കാർ കുട്ടികളുടെ ലൈബ്രറിക്കു മുന്നിലൂടെ ടെംപിൾ റോഡിലേക്കു പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. മതിലിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കാർ വീണ്ടും നിയന്ത്രണംവിട്ട് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചു. ചായക്കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷ 20 മീറ്ററോളം ഇടിച്ചുനിരക്കി. സമീപത്തെ പച്ചക്കറിത്തട്ടുകളും തകർത്തു.

ഇന്നലെ ഉച്ചയ്ക്കു 12നാണ് സംഭവം.കാരാപ്പുഴയിൽ ബന്ധുവീട്ടിൽ പോയ ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണിത്. ലൈബ്രറിക്കു മുന്നിലെ കയറ്റവും അശാസ്ത്രീയ വളവുമാണ് കാറിന്റെ നിയന്ത്രണം വിടാൻ കാരണം.  ഓട്ടോറിക്ഷയിൽ മിനി സിവിൽ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ബിജോയി.

റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിലാണു പിന്നീടു കാർ തട്ടിയത്. ഓട്ടോ ഡ്രൈവർ ഓട്ടോയിൽ നിന്ന് പുറത്തിറങ്ങിയ നേരത്താണ് അപകടം. കടയുടമയും ജീവനക്കാരും കടയ്ക്കുള്ളിലായിരുന്നതു രക്ഷയായി. 20,000 രൂപയുടെ നഷ്ടം ഉണ്ടായെന്നു കടയുടമ പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാർ പൊലീസിൽ പരാതി നൽകി. വെസ്റ്റ് പൊലീസ് കേസെടുത്തു.

NEWS
Advertisment