Advertisment

ഇൻഡസിന്റെ അതിഗംഭീര ഓണാഘോഷത്തിൽ മതിമറന്നു നനീട്ടൺ മലയാളികൾ - വേറിട്ട അനുഭവമായി യുകെയിലെ ആദ്യ സാംസ്‌കാരിക ഘോഷയാത്ര

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

യു കെ  : ശനിയാഴ്ച നടന്ന പുതുമയാർന്ന ഓണാഘോഷ പരിപാടികൾ നനീട്ടനിലെ മലയാളികൾക്ക് വേറിട്ട കാഴ്ച്ചാനുഭവം സമ്മാനിച്ചു. രാവിലെ 10 മണിക്കു കുട്ടികളുടെ ഗെയിംസോടു ആരംഭിച്ച പരിപാടികൾ വൈകിട്ട് 5 മണിക്ക് അവസാനിക്കും വരെ സകല മലയാളികളും ഒരേ മനസോടെ പങ്കെടുത്തു.

Advertisment

publive-image

ഓണം എന്ന മലയാളികളുടെ ഏറ്റവും വലിയ ആഘോഷം അതിന്റെ എല്ലാ അർത്ഥത്തോടും ചൈതന്യത്തോടും കൂടെ നനീട്ടൻ മലയാളികൾ അക്ഷരാർത്ഥത്തിൽ കൊണ്ടാടി എന്ന് പറയുന്നതാവും ഒരു പക്ഷെ ശരി.

publive-image

യു കെ മലയാളി അസോസിയേഷനുകൾ ഇതുവരെ നടത്തി പരിചയിക്കാത്ത സാംസ്‌കാരിക ഘോഷയാത്ര ഇതിവൃത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധ നേടി. പുലികളി, പരിചമുട്ടുകളി, തിരുവാതിര, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ മാവേലി മന്നനെ സ്വീകരിച്ചു.

publive-image

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജിൻസി ജിറ്റോ ഓണം ഗാനമാലപിച്ചു. ബിനു മുപ്രാപ്പള്ളി ഹൃദ്യമായി സ്വാഗതം ആശംസിച്ചു. ഫാ. സൈമൺ ഹാൾ മലയാളികളുടെ ഈ ഒത്തൊരുമയെയും ലോകത്തിന്റെ ഏതു കോണിലായാലും ഓണം ആഘോഷിക്കാനുള്ള മനസിനെയും അഭിനന്ദിച്ചു.

publive-image

ഓണം ആഘോഷത്തോട് അനുബന്ധിച്ചു നടന്ന ബാഡ്മിന്റൺ, ചീട്ടുകളി, മറ്റു ഗെയിംസുകൾ, പാർലമെന്റ് ഇലക്ഷന് പ്രവചനമത്സരം തുടങ്ങിയയുടെ വിജയികളുള്ള സമ്മാനങ്ങൾ വിതരണം ചെയ്യപ്പെട്ടു.

publive-image

വിഭവസമൃദ്ധമായ ഓണം സദ്യ, മെഗാ അന്താക്ഷരി, മലയാളം സിനിമയുടെ ഗാന-കോമഡി രംഗങ്ങളുടെ അഭിനയമത്സരം, വടംവലി എന്നിവ സകല മലയാളികളുടെയും മനസും വയറും നിറച്ചു. മികച്ച കാലാവസ്ഥ എല്ലാ പരിപാടികളുടെയും നടത്തിപ്പിനും ആസ്വാദനത്തിനും അങ്ങേയറ്റം വഴിതെളിച്ചു.

publive-image

അങ്ങനെ നനീട്ടൻ മലയാളികളുടെ ഓർമയിൽ എന്നും തങ്ങി നിൽക്കുന്ന ഒരു ഓണാഘോഷം പൊടിപൊടിച്ചു. ബിനു മുപ്രാപ്പള്ളി, മെൽവിൻ ടോം, ബീന സെൻസ്, ഹൈമ ഫെലിക്സ് തുടങ്ങിയ ഇൻഡസ് അസോസിയേഷൻ കമ്മീറ്റി അംഗങ്ങൾ എല്ലാ പ്രോഗ്രാമുകൾക്കും നേതൃത്വം നൽകി.

publive-image

publive-image

Advertisment