Advertisment

പ്രാദേശിക അവധി: സെപ്റ്റംബർ രണ്ടിലെ ഓണപ്പരീക്ഷ മാറ്റിവച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസിലുള്ള വിദ്യാർഥികൾക്കുള്ള ഓണപ്പരീക്ഷ തീയതിയിൽ മാറ്റം. സെപ്റ്റംബർ രണ്ടിലെ പരീക്ഷ സെപ്റ്റംബർ ആറിലേക്കു മാറ്റാൻ തീരുമാനിച്ചു. കാസർഗോഡ് ജില്ലയിലെ പ്രാദേശിക അവധി കണക്കിലെടുത്ത് തീരുമാനം.

മറ്റ് ദിവസങ്ങളിലെ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ രണ്ടിന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്താനും പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 മുതലാണ് ഓണപ്പരീക്ഷ ആരംഭിക്കുന്നത്.

Advertisment