Advertisment

ആഘോഷങ്ങളെല്ലാം വീടുകളില്‍ മാത്രം; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഗള്‍ഫ് മലയാളികള്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: തിരുവോണത്തെ വരവേല്‍ക്കാന്‍ കുവൈറ്റ് അടക്കമുള്ള ഗള്‍ഫ് നാടുകള്‍ ഒരുങ്ങി. സാധാരണയായി നടക്കാറുള്ള ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരുടെയും ആഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തുകയാണ്.

സാധാരണ ഓണത്തിന് മുമ്പ് തന്നെ വിവിധ അസോസിയേഷനുകള്‍ ഓണാഘോഷത്തിനായി ഹാളുകളെല്ലാം ബുക്ക് ചെയ്യാറുണ്ടായിരുന്നെങ്കിലും ഇത്തവണ അത്തരം തിരക്കുകളൊന്നുമില്ല.

സാധാരണയായി ഓണം മുതല്‍ ക്രിസ്മസ് വരെ നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗള്‍ഫ് നാടുകളില്‍ നടക്കാറുള്ളത്. നിലവിലെ സാഹചര്യത്തില്‍ ആഘോഷങ്ങളെല്ലാം വീടുകളിലൊതുങ്ങി. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലുമെല്ലാം ഓണത്തെ വരവേല്‍ക്കുന്നതിനായുള്ള പച്ചക്കറികളും മറ്റും കരുതിയിട്ടുണ്ട്. വിവിധ തരം പായസങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രത്യേക ഓണം ഓഫറുകളും മാര്‍ക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു.

publive-image

ഗള്‍ഫില്‍ ഏറ്റവും വലിയ വടംവലി മത്സരം നടക്കുന്ന സ്ഥലമാണ് കുവൈറ്റ്. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്ന വടംവലി മത്സരങ്ങളാണ് കുവൈറ്റില്‍ അരങ്ങേറിയിരുന്നത്. അതും ഇത്തവണം ഇല്ലെന്നത് വടംവലി പ്രേമികള്‍ക്കും വലിയ വിഷമമാണ് ഉണ്ടാക്കുന്നത്.

കൊവിഡ് വ്യാപനം കേരളത്തില്‍ നിന്നുള്ള കലാകാരന്മാര്‍, ലൈറ്റ് & സൗണ്ട് വിഭാഗം, ചമയങ്ങളൊരുക്കുന്ന കമ്പനികള്‍ തുടങ്ങിയവര്‍ക്കെല്ലാം വന്‍ തിരിച്ചടിയാണ് ഏല്‍പ്പിച്ചത്. ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന നിരവധി സ്റ്റേജ് പ്രോഗ്രാമുകളാണ് ഇത്തവണ ഇല്ലാതായത്. ഓണം ആഘോഷിക്കാന്‍ സാധിക്കാത്തവര്‍ക്കായി സന്നദ്ധസംഘടനകള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.

Advertisment