Advertisment

ഓ​ണം ബം​പ​ര്‍ ;ര​ണ്ടാം സ​മ്മാ​ന​മാ​യ ഒ​രു കോ​ടി രൂ​പ ആ​റ് വീ​ട്ട​മ്മ​മാ​ര്‍ ചേ​ര്‍​ന്നെ​ടു​ത്ത ടി​ക്ക​റ്റി​ന്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃ​ശൂ​ര്‍: ഈ ​വ​ര്‍​ഷ​ത്തെ ഓ​ണം ബം​പ​ര്‍ ലോ​ട്ട​റി​യു​ടെ ര​ണ്ടാം സ​മ്മാ​ന​മാ​യ ഒ​രു കോ​ടി രൂ​പ ആ​റ് വീ​ട്ട​മ്മ​മാ​ര്‍ ചേ​ര്‍​ന്നെ​ടു​ത്ത ടി​ക്ക​റ്റി​ന്. ആ​റ് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഇ​വ​ര്‍​ക്ക് ല​ഭി​ച്ച​ത്.

Advertisment

publive-image

കൊ​ട​ക​ര ആ​ന​ത്ത​ട​ത്തെ കൂ​ട്ടു​കാ​രി​ക​ളാ​യ ട്രീ​സ, ഓ​മ​ന, സി​ന്ധു, ദു​ര്‍​ഗ, ര​തി, അ​നി​ത എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് എ​ടു​ത്ത TD 764733 എ​ന്ന ന​മ്ബ​ര്‍ ടി​ക്ക​റ്റാ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ​ത്.

ആ​റ് പേ​ര്‍ ചേ​ര്‍​ന്ന് 100 രൂ​പ വീ​തം മു​ട​ക്കി ര​ണ്ടു ടി​ക്ക​റ്റു​ക​ളാ​ണ് അ​യ​ല്‍​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഇ​വ​ര്‍ എ​ടു​ത്ത​ത്. ഓ​മ​ന​യു​ടെ മ​ക​ന്‍ ശ്രീ​ജി​ത്തി​നോ​ട് ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന ല​ബ്ധി​യു​ടെ സ​ന്തോ​ഷ​ത്തി​ലാ​ണ് വീ​ട്ട​മ്മ​മാ​ര്‍.

ഓ​ണം ബം​പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​മാ​യ 12 കോ​ടി രൂ​പ ക​ട​വ​ന്ത്ര​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി അ​ന​ന്തു വി​ജ​യ​നാ​ണ് ല​ഭി​ച്ച​ത്. 24 വ​യ​സു​കാ​ര​നാ​യ അ​ന​ന്തു ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര​നാ​ണ്.

ര​ണ്ടാ​ഴ്ച മു​മ്ബാ​ണ് ക​ട​വ​ന്ത്ര​യി​ല്‍ ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന ഏ​ജ​ന്‍റാ​യ അ​ള​ക​ര്‍ സാ​മി​യി​ല്‍​നി​ന്നു അ​ന​ന്തു ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. TB 173964 എ​ന്ന ന​മ്ബ​റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം.

ONAM SIX HOUSE WIFE
Advertisment