Advertisment

നമുക്ക് ഒരു കൊവിഡ് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞാല്‍ ആര്‍ക്കാണ് വാക്‌സിന്‍ ആദ്യം നല്‍കേണ്ടത്, എന്തുകൊണ്ട്?

New Update

ഡല്‍ഹി: കൊവിഡ് 19 മഹാമാരി അവസാനിക്കാന്‍ രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ ജനസംഖ്യയുടെ ഒരു നിശ്ചിത എണ്ണത്തിന് വൈറസ് ബാധിച്ചതിനു ശേഷം ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കണം , അല്ലെങ്കില്‍ ലോകത്തിന് താമസിയാതെ ഒരു വാക്‌സിന്‍ ലഭിക്കണം.

Advertisment

publive-image

ആര്‍ജിത പ്രതിരോധ ശേഷി, വാക്‌സിന്‍ എന്നിവ തികച്ചും വ്യത്യസ്തങ്ങളായ രണ്ട് കാര്യങ്ങളായി കണക്കാക്കപ്പെടുന്നുവെങ്കിലും വാക്‌സിന്‍ ഫലപ്രദമാകണമെങ്കില്‍ ആര്‍ജിത പ്രതിരോധ ശേഷി ഉണ്ടായിരിക്കണമെന്നതാണ് വസ്തുത. കാരണം ലോകത്തില്‍ ഏകദേശം 8 ബില്യന്‍ ആളുകളാണുള്ളത്. ഇവര്‍ക്കെല്ലാം തന്നെ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത് പ്രായോഗികമല്ല. വാക്‌സിന്‍ പരീക്ഷണം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടാന്‍ പിന്നീട് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുക വാക്‌സിന്റെ വിതരണമായിരിക്കും.

മികച്ച വാക്‌സിനാണ് കണ്ടെത്തുന്നതെങ്കിലും ഇവ 100 ശതമാനം ഫലപ്രദമാണെന്ന് പറയാനാകില്ല. 70-75 ശതമാനത്തോളം ഫലപ്രദമായ ഒരു വാക്‌സിന്‍ ലഭിച്ചാല്‍ തന്നെ നമ്മള്‍ ഭാഗ്യവാന്മാരാണെന്ന് യുഎസിലെ മുതിര്‍ന്ന ഡോക്ടറായ ഡോ. ആന്റണി ഫൗസിയെപ്പോലുള്ളവര്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുക എന്നുള്ളത് ജനസംഖ്യ കുറഞ്ഞ ചെറിയ രാജ്യങ്ങള്‍ക്കു പോലും കനത്ത വെല്ലുവിളിയാണ്. 1.3 ബില്യന്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഭൂരിപക്ഷം പേരും ഗ്രാമങ്ങളില്‍ ജീവിക്കുന്നവരാണ്. ഇവരിലെല്ലാം വാക്‌സിന്‍ എത്തിക്കുക കഠിനമായ ജോലിയാണ്. മാത്രമല്ല ഇത് മാസങ്ങളിലും വര്‍ഷങ്ങളിലും നല്‍കേണ്ടതുമുണ്ട്.

അങ്ങനെയുള്ളപ്പോള്‍ ഒരു ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരാം.. ആര്‍ക്കാണ് വാക്‌സിന്‍ ആദ്യം നല്‍കേണ്ടത്, എന്തുകൊണ്ട്?

ഇക്കാര്യത്തില്‍ ഇതുവരെ ഒരുതരത്തിലുമുള്ള ഉറപ്പുകള്‍ ഇല്ലെങ്കിലും അടുത്ത വര്‍ഷം പകുതിയോടെ നമുക്ക് ഒരു വാക്‌സിന്‍ ലഭിച്ചാല്‍ ഏത് കമ്പനിയാണ് ഇക്കാര്യത്തില്‍ മുന്നേറ്റം നടത്തിയത് എന്നതിനെ ആശ്രയിച്ചാകാം തീരുമാനം . വാക്‌സിന്റെ ആദ്യ 100 മില്യന്‍ ഡോസുകള്‍ എവിടേക്ക് അയക്കണമെന്ന് സര്‍ക്കാരുമായി ചേര്‍ന്ന് സ്ഥാപനത്തിന് തീരുമാനിക്കാന്‍ കഴിയും. യുഎസ്, യുകെ , ഫ്രാന്‍സ് തുടങ്ങിയ സമ്പന്ന രാജ്യങ്ങള്‍ പ്രമുഖ വാക്‌സിന്‍ ഡെവലപ്പര്‍മാരുമായി ചേര്‍ന്ന മുന്‍കൂട്ടി ഇത്തരത്തിലുള്ള കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ വാക്‌സിന്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് രാജ്യങ്ങളില്‍ ധാരാളം അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ചില നിബന്ധനകള്‍ എല്ലാ രാജ്യങ്ങള്‍ക്കും പൊതുവായിട്ടുള്ളതാണെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഒന്നിലധികം സമീപനങ്ങളെകുറിച്ച് ചിന്തിക്കേണ്ടതായി വരും.

ഇവിടെ പൊലീസ്, മുന്‍സിപ്പല്‍ ജീവനക്കാര്‍. മെഡിക്കല്‍ സ്റ്റാഫുകള്‍ , ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് കുത്തിവയ്പ്പ് നല്‍കുന്നതില്‍ മുന്‍ഗണന നല്‍കേണ്ടി വരും. കാരണം അവര്‍ ആരോഗ്യവാന്മാരായി ഇരിക്കേണ്ടത് സമൂഹത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.

അതുപോലെ തന്നെ വൈറസിന്റെ അപകടസാധ്യത കണക്കിലെടുത്ത് പ്രായമായവര്‍ക്കും കുത്തിവെയ്പ്പിന് മുന്‍ഗണന നല്‍കണം. എന്നാല്‍ പ്രായമായവരില്‍ വാക്‌സിന്‍ കുത്തിവയ്പ്പ് പ്രതികൂലമാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

covid vaccine covid vaccine india
Advertisment