Advertisment

ഓവർസീസ് എൻ.സി.പി. പ്രതിനിധികൾ എൻ .സി. പി ദേശീയ നേതാക്കളെ ഡൽഹിയിൽ സന്ദർശിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്  : ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയകമ്മിറ്റിപ്രസിഡൻറും, നോർക്ക ലോക കേരള സഭ അംഗവുമായ ബാബുഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘം, എൻ സി പി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രഫുൽ പട്ടേൽ എം.പി , മുൻ എം പിയും ,എൻ സി പി യിലെ ഓവർസീസ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രൊഫസർ ഡി പി ത്രിപാഠിയേയും സന്ദർശിച്ച് ഗൾഫിലേ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളും, പരാതികളും- പ്രവാസികളുടെ മൃതശരീരം സൗജന്യമായി വിമാനങ്ങളിൽ നാട്ടിൽ എത്തിക്കുന്നതും, അവധിക്കാലത്ത് പ്രവാസി യാത്രക്കാർക്ക് ന്യായമായ വിമാന യാത്രാ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ ഇന്ത്യ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുവാൻ മുൻകൈ എടുക്കണമെന്ന അഭ്യർത്ഥിക്കുകയും എല്ലാ പിന്തുണയും ഉറപ്പു നൽകുകയും ചെയ്തു.

publive-image

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി ഘടകങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള വിവിധ രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

kuwait
Advertisment