Advertisment

ലോക കേരള സഭയിൽ ഉന്നയിക്കേണ്ട വിഷയങ്ങളെക്കുറിച്ചു നിർദേശങ്ങൾ ആരായാന്‍ ഒഎൻ സി പി പൊതുചർച്ച ബുധനാഴ്ച അബ്ബാസിയയില്‍

New Update

publive-image

Advertisment

കുവൈറ്റ്‌ : ആഗോള പ്രവാസി കേരളീയ കൂട്ടായ്മ വളർത്താനും, പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളെ ഉൾപ്പെടുത്തി കേരള സർക്കാർ രൂപീകരിച്ച ലോക കേരള സഭയുടെ തിരുവന്തപുരത്തു നടക്കാൻ പോകുന്ന ആദ്യ യോഗത്തില്‍ ഒ എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് പങ്കെടുക്കു൦.

ഇതിനു മുന്നോടിയായി ലോക കേരള സഭയിൽ ഉന്നയിക്കേണ്ട പ്രവാസി വിഷയങ്ങളെക്കുറിച്ചു നിർദേശങ്ങൾ ആരായാനുമായി ഒഎൻ സി പി പൊതുചർച്ച സംഘടിപ്പിക്കു൦.

കേരളീയ പ്രവാസി സമൂഹത്തിലെ എല്ലാവരേയും -ജാതി, മത, സംഘടന, രാഷ്ടീയ വിത്യാസമില്ലാതെ യോഗത്തില്‍ പങ്കെടുപ്പിക്കും . 10 നു ബുധനാഴ്ച വൈകിട്ട് 7 ന് അബ്ബാസ്സിയ ഓർമ്മ പ്ലാസ്സ ഹാളിലാണ് പരിപാടി .

ചർച്ച ചെയ്യേണ്ട വിഷയങ്ങൾ വിശദമായി സമയക്രമീകരണത്തനായി ചർച്ചയിൽ എഴുതി നൽകാൻ ഒഎൻ സി പി അഭ്യര്‍ഥിച്ചു .

kuwait latest oicc oncp
Advertisment