Advertisment

മതകലാലയങ്ങളിൽ പഠിക്കുന്ന / ഇസ്ലാമിക് കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല ജൂലൈ 4 ന്

New Update

publive-image

Advertisment

വാഴയൂർ: ഇസ്ലാമിക് സ്റ്റഡീസ്  'അക്കാഡമിക ലോകത്തെ പഠന-ഗവേഷണ സാദ്ധ്യതകൾ' എന്ന വിഷയത്തിൽ വാഴയൂർ സാഫി ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർത്ഥി വിഭാഗം നടത്തുന്ന ഏകദിന ശിൽപശാല ജൂലൈ 4 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.

മലപ്പുറം ജില്ലയിലെ വാഴയൂരിൽ സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫ്ലിയേറ്റഡ് സ്ഥാപനമായ 'സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി' യിലെ ഇസ്ലാമിക്‌ സ്റ്റഡീസ് വിദ്യാർത്ഥി വിഭാഗം 2021 ജൂലൈ 4 നു ഓൺലൈനിൽ സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന അക്കാദമിക ശില്പശാല ഇത്തരം സാധ്യതകളുടെ ലോകത്തേക്ക് വെളിച്ചം വീശാൻ ഉദ്ദേശിക്കുന്നു.

ദേശീയ-അന്താരാഷ്ട്ര തലങ്ങളിലെ യൂണിവേഴ്സിറ്റികളിലുള്ള സാഫി കോളേജിന്റെ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ പരിപാടി അക്കാദമിക ലോകത്തെ ഗവേഷണ-തൊഴിൽ സാധ്യതകൾ അന്വേഷിക്കുന്ന പരമ്പരാഗത മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് വലിയൊരു അവസരമാണ്.

റജിസ്റ്റർ ചെയ്യാൻ ഉള്ള ലിങ്ക്: https://surveyheart.com/form/60d2dd76eaf33d5f995c5036

വർക്ക്‌ ഷോപ്പിന്റെ വാട്സാപ് ഗ്രൂപ്പിൽ ജോയിൻ ലിങ്ക്: https://chat.whatsapp.com/KmsSeiQAiMH3BvC9zp6WFC

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +919633304295, +919947247909

malappuram news
Advertisment