Advertisment

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ തമ്മില്‍ അടിപിടി; കൊല്ലത്ത് ഒരാള്‍ മരിച്ചു

New Update

publive-image

കൊല്ലം: പുനലൂർ കരവാളൂരിൽ അയൽവാസികൾ തമ്മിൽ അതിർത്തി തർക്കത്തെ ചൊല്ലിയുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. നീലാമ്മാൾ ചരുവിള പുത്തൻ വീട്ടിൽ നെപ്പോളിയൻ (64) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അയൽവാസിയായ രത്നാകരനെ (55) പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.

ഞായറാഴ്ച വൈകിട്ട് നീലാമ്മാൾ ജംങ്ഷനിൽ ഇരുവരും തമ്മിൽ വഴക്കും ഉന്തും തള്ളുമുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഇരുവരെയും തിരിച്ചയച്ചെങ്കിലും വീടിന് സമീപം എത്തിയപ്പോള്‍ വീണ്ടും തര്‍ക്കമുണ്ടാവുകയായിരുന്നു.

Advertisment