Advertisment

രാജ്യത്തെ 15 പേരില്‍ ഒരാള്‍ക്ക് കൊവിഡ് വന്നിരിക്കാം; സിറോ സര്‍വേ ഫലം പറയുന്നത് ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് 10 വയസിന് മുകളിലുള്ള 15 പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കൊവിഡ് വന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ സിറോ സര്‍വേ ഫലം.

ഓഗസ്റ്റ് 17നും സെപ്തംബര്‍ 22നും ഇടയില്‍ 21 സംസ്ഥാനങ്ങളിലായാണ് സര്‍വേ നടത്തിയത്. 700 ഗ്രാമങ്ങളിലും 70 ജില്ലകളിലുമായി നടത്തിയ സര്‍വേയില്‍ 29082 പേര്‍ പങ്കെടുത്തു. ഇതില്‍ 6.6 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചിരുന്നുവെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

പ്രായമേറിയവര്‍, മുതിര്‍ന്നവര്‍, മറ്റു രോഗങ്ങളുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് കൂടുതലും രോഗം ബാധിക്കുന്നതെന്നും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍വേയില്‍ പറയുന്നു.

ചേരിപ്രദേശങ്ങളിലും നഗരമേഖലകളിലുമാണ് വ്യാപനതോത് കൂടുതല്‍. ആള്‍ക്കൂട്ടം കര്‍ശനമായി ഒഴിവാക്കണമെന്നും സര്‍വേ വ്യക്തമാക്കുന്നു.

Advertisment