Advertisment

കൊടും കുറ്റവാളി വികാസ് ദുബെയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് പൊലീസ്; അന്വേഷണം ഊര്‍ജിതമാക്കി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കാണ്‍പൂര്‍: കൊടും കുറ്റവാളി വികാസ് ദുബെയെ കണ്ടെത്തുന്നവര്‍ക്ക് യുപി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടാകാത്തതിനാല്‍ തുക വര്‍ധിപ്പിക്കുകയായിരുന്നു.

കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളിയാണ് വികാസ് ദുബെ. ഇയാള്‍ക്കും അനുയായികള്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രധാന കൂട്ടാളി ദയാശങ്കര്‍ അഗ്നിഹോത്രിയെ നേരത്തെ പിടികൂടിയിരുന്നു.

Advertisment