Advertisment

കുവൈറ്റില്‍ പത്തുലക്ഷത്തിലധികം ഇന്ത്യാക്കാര്‍ അധിവസിക്കുന്നതായി റിപ്പോര്‍ട്ട്

New Update

കുവൈറ്റ് : കുവൈറ്റില്‍ പത്തുലക്ഷത്തിലധികം ഇന്ത്യാക്കാര്‍ അധിവസിക്കുന്നതായി റിപ്പോര്‍ട്ട് . ആഗോള തലത്തില്‍ ഏറ്റവും അധികം ഇന്ത്യന്‍ പ്രവാസികളുള്ള നാലാമത്തെ രാജ്യമാണു കുവൈറ്റ് .

Advertisment

publive-image

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒരു കോടി 36 ലക്ഷം ഇന്ത്യക്കാരാണു വിദേശത്ത് താമസിക്കുന്നത്. ഏറ്റവും അധികം ഇന്ത്യക്കാര്‍ കഴിയുന്നത് യു.എ.ഇയിലാണ്. മുപ്പത് ലക്ഷത്തിലധികം ഇന്ത്യക്കാരാണു ഇവിടെ താമസിക്കുന്നത്. ഇരുപത് ലക്ഷം ഇന്ത്യക്കാരാണു സൗദി അറേബ്യയില്‍ താമസിക്കുന്നത്. പതിനൊന്ന് ലക്ഷം ഇന്ത്യക്കാരുള്ള അമേരിക്കയാണു ഏറ്റവും അധികം ഇന്ത്യക്കാര്‍ താമസിക്കുന്ന മൂന്നാമത്തെ രാജ്യം.

റിസര്‍വ് ബാങ്കിന്റെ 2018 - 19 ലെ  കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ 76.4 ബില്യണ്‍ ഡോളറാണ് നാട്ടിലേക്ക് അയച്ചത്. എന്നാല്‍ 2019  2020 വര്‍ഷങ്ങളില്‍ ഇതുവരെയായി 41.9 ബില്യണ്‍ ഡോളര്‍ വിദേശ ഇന്ത്യക്കാരില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

2015 മുതല്‍ കഴിഞ്ഞ ഡിസംബര്‍ വരെയായി 125 വിദേശ രാജ്യങ്ങളില്‍ വെച്ച് മരണമടഞ്ഞ 21,000 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

kuwait kuwait latest
Advertisment