Advertisment

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി

New Update

കോട്ടയം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 68 വയസ്സായിരുന്നു. ഇന്ന് രാവിലെ രണ്ട് മണിക്കായിരുന്നു മരണം. കടുത്ത പ്രമേഹ രോഗിയായിരുന്നു. ഇതോടെ കേരളത്തിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി.

Advertisment

publive-image

അബുദാബിയിൽ നിന്നും മെയ് 11 നാണ് ജോഷി നാട്ടിലെത്തിയത്. കൊവിഡ് രോഗലക്ഷണത്തെ തുടർന്ന് മെയ് 18 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി 26 ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി ആരോഗ്യസ്ഥിതി വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്രമേഹം മൂലം മറ്റു ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായിട്ടാണ് വിവരം.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് തെലുങ്കാന സ്വദേശി കൊവിഡ് മൂലം മരിച്ചിരുന്നു. തെലങ്കാനയിലേക്ക് പോകേണ്ടിയിരുന്ന അദ്ദേഹം 22ന് രാജസ്ഥാനില്‍ ഉള്ള ട്രെയിന്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

covid death corona death
Advertisment