Advertisment

ജൂണ്‍ ഒന്നിന് 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി രാജ്യത്താകമാനം നടപ്പാക്കുമെന്ന് മന്ത്രി റാം വിലാസ് പസ്വാന്‍

New Update

പാറ്റ്‌ന: ജൂണ്‍ ഒന്നിന് രാജ്യത്താകമാനം 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് കേന്ദ്ര പൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്‍.

Advertisment

publive-image

ഈ പദ്ധതി പ്രകാരം ഒരേ റേഷന്‍കാര്‍ഡ് ഉപയോഗിച്ച്‌ രാജ്യത്ത് എവിടെനിന്നും റേഷന്‍ വസ്തുക്കള്‍ വാങ്ങാന്‍ കാര്‍ഡ് ഉടമയ്ക്ക് കഴിയും- മാധ്യപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ മന്ത്രി പറഞ്ഞു.

ജനുവരി ഒന്നിന് 12 സംസ്ഥാനങ്ങളില്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നായിരുന്നു പസ്വാന്‍ നേരത്തെ പറഞ്ഞിരുന്നത്.അത് പ്രകാരം 12 സംസ്ഥാനങ്ങളിലെ ഏത് കാര്‍ഡ് ഉടമയ്ക്കും തന്റെ റേഷന്‍കാര്‍ഡ് ഉപയോഗിച്ച്‌ ഈ സംസ്ഥാനങ്ങളില്‍ എവിടെനിന്നും റേഷന്‍ വസ്തുക്കള്‍ വാങ്ങാനാവും.

2020 ജൂണ്‍ 30ന് ഈ പദ്ധതി രാജ്യത്താകമാനം നടപ്പാക്കുമെന്ന് ഡിസംബര്‍ മൂന്നിന് പസ്വാന്‍ അവകാശപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലാണ് ജൂണ്‍ ഒന്ന് തിരഞ്ഞെടുത്തിരിക്കുന്നത്.

one rationcard project
Advertisment