Advertisment

ഇനി യു.എ.ഇ.യിലും സൗദി അറേബ്യയിലും സഞ്ചരിക്കാൻ ഒറ്റവിസ ;  പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിന് മുന്നിൽ തുറക്കുന്നത് വലിയ സാധ്യതകൾ !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

യു.എ.ഇ : ഇനി യു.എ.ഇ.യിലും സൗദിഅറേബ്യയിലും സഞ്ചരിക്കാൻ ഒറ്റവിസ. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിന് മുന്നിൽ തുറക്കുന്നത് വലിയ സാധ്യതകൾ. അടുത്തവർഷം പദ്ധതി ആരംഭിക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രാലയങ്ങൾ നൽകുന്ന സൂചന.

Advertisment

publive-image

ഇത് ഉംറ അടക്കമുള്ള മതപരമായ കർമങ്ങൾക്കും വിനോദയാത്രകൾക്കും ഒരുപോലെ ഗുണകരമാകും. ഇതോടെ സൗദിഅറേബ്യയിൽ എത്തുന്നവർക്ക് യു.എ.ഇ.യിലേക്കും തിരിച്ചും ഒരേവിസയിൽ സഞ്ചരിക്കാനാവും.

സൗദിയിൽ അടുത്തയിടെ നടപ്പാക്കിയ ടൂറിസ്റ്റ് വിസ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതുവന്നശേഷം ഒരുമാസത്തിനിടെ ഇരുപത്തിനാലായിരത്തോളം പേർ സൗദി സന്ദർശിച്ചതായാണ് കണക്ക്.

തൊഴിലന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളും കൂടുതൽ എളുപ്പമാകും. സൗദിയിലേക്കുള്ള യാത്രയിൽ വരുന്ന ഇളവുകളാണ് കൂടുതൽ പ്രതീക്ഷ നൽകുന്നത്. സൗദിയാത്രാ നിബന്ധനകളിൽ വലിയ ഇളവുകളുണ്ടാകുമെന്നും സൂചനകളുണ്ട്.

യാത്രാചെലവിൽ വരുന്ന കുറവാണ് പുതിയ സംവിധാനത്തിലെ പ്രധാന ആകർഷണം. സൗദിയിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറയ്ക്ക് അവസരംനൽകുന്ന പുതിയ നിയമവും മലയാളികൾക്ക് ഗുണകരമാണ്.

Advertisment