സ്വിമ്മിങ് പൂളിൽ മലർന്നും കമഴ്ന്നും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, May 15, 2019

ഫ്ലോറി‍ഡ: സ്വിമ്മിങ് പൂളിൽ മലർന്നും കമഴ്ന്നും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. മലർന്നും കമഴ്ന്നും മുന്നോട്ടേക്ക് മാത്രമല്ല പുറകോട്ടേക്കും ഈ കൊച്ചുസുന്ദരി നീന്തും.

പലവിധത്തിൽ നീന്തുന്ന ഫ്ലോറിഡക്കാരി കാസിയ ഇതിനോടകംതന്നെ ആളുകളുടെ കയ്യടി നേടിയിരിക്കുകയാണ്. എന്നാൽ ഇത്ര ചെറുപ്പത്തിൽ കാസിയയ്ക്ക് ഇത്രയും മികച്ച നീന്തൽ പരിശീലനം നൽകിയതിന് പിന്നിൽ ആരാണെന്ന് സോഷ്യൽമീഡിയ ഒന്നടകം ചോദിക്കുകയാണ്.

കാസിയയുടെ അമ്മ ഗ്രേസ് ഫനേലിയാണ് ഈ നീന്തൽ പരിശീലനത്തിന് പിന്നിൽ‌. തന്റെ ഒന്നും മൂന്നും വയസ്സുള്ള രണ്ട് പെൺമക്കളെയും മികച്ച നീന്തൽ പരിശീലകരാക്കിയിരിക്കുകയാണ് ഗ്രേസ്. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരേയും നീന്തൽ പഠിപ്പിച്ചത്. ഇന്ന് രണ്ട് പേരും നീന്തലിൽ മികച്ച ചാമ്പ്യൻമാരാണെന്ന് ഗ്രേസ് പറയ്യുന്നു.

×