Advertisment

വയനാട് മത്സരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അമേഠി തന്നെയാണ് രാഹുൽ ഗാന്ധിയുടെ കര്‍മ്മ ഭൂമി ; രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ എഐസിസി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി :വയനാട് മത്സരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അമേഠി തന്നെയാണ് രാഹുൽ ഗാന്ധിയുടെ കര്‍മ്മ ഭൂമിയെന്ന് എഐസിസി വക്താവ് രൺദീപ് സുര്‍ജേവാല . കേരളത്തിൽ നിന്നുള്ള നേതാക്കളും കെപിസിസിയും രാഹുൽ കേരളത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

ആ അവശ്യം സന്തോഷത്തോടെ ഉൾക്കൊള്ളുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നാണ് എഐസിസി വക്താവ് രൺദീപ് സുര്‍ജേവാല പറഞ്ഞു.

വയനാട് മത്സരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അമേഠി തന്നെയാണ് രാഹുൽ ഗാന്ധിയുടെ കര്‍മ്മ ഭൂമി. എന്നാൽ വയനാട്ടിൽ മത്സരിക്കണമെന്ന കേരള ഘടകത്തിന്‍റെ ആവശ്യം സജീവമായി പരിഗണിക്കുന്നു എന്ന സൂചന തന്നെയാണ് രൺദീപ് സുര്‍ജേവാല നൽകുന്നത്.

Advertisment