Advertisment

താമസിക്കാതെ തന്നെ ഉള്ളി വില സാധാരണ നിലയില്‍ എത്തും... ആശ്വാസ വാര്‍ത്തയുമായി കൃഷി മന്ത്രാലയം

New Update

ന്യൂഡല്‍ഹി : താമസിക്കാതെ തന്നെ ഉള്ളി വില സാധാരണ നിലയിലെത്തുമെന്ന് കൃഷി മന്ത്രാലയം . 2019 20 സാമ്പത്തിക വര്‍ഷത്തില ഉള്ളി ഉത്പാദനം ഏഴ് ശതമാനം വര്‍ധിക്കും.24.45 മില്ല്യണ്‍ ടണ്‍

ഉള്ളി ഉല്‍പാദനമുണ്ടാകുമെന്നും താമസിയാതെ വില സാധാരണ നിലയിലേക്കെത്തുമെന്നും കൃഷി

മന്ത്രാലയം വ്യക്തമാക്കി.

Advertisment

publive-image

 

ഈ വര്‍ഷം ഉള്ളികൃഷി 12.20 ലക്ഷം ഹെക്ടറില്‍ നിന്ന് 12.93 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 22.81 മില്ല്യണ്‍ ടണ്‍ ആയിരുന്നു ഉള്ളി ഉല്‍പാദനം. കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും ഖാരിഫ് ഉള്ളി വിളവ് ക്രമാതീതമായി കുറഞ്ഞതാണ് രാജ്യത്തെ ഉള്ളിവില കുതിക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്.

ഉള്ളി വില 160 കഴിഞ്ഞതോടെ ഉറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതരായി. തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നും ഉള്ളി ഇറക്കമത് ചെയ്തു. തുടര്‍ന്ന് വില താഴ്ന്നു. ഉള്ളി വില വര്‍ദ്ധിച്ചതില്‍ സര്‍ക്കാരിന് ചെറുതല്ലാതെ തലവേദനയായിരുന്നു. ശരാശരി 20 രൂപയില്‍ നിന്നാണ് ഉള്ളിവില 200 രൂപയിലെത്തിയത്. ഇപ്പോള്‍ 60 രൂപയാണ് വില.

onion price hike
Advertisment