Advertisment

കുതിച്ചുയരുന്ന ഉള്ളിവിലയില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

New Update

കൊച്ചി: ഉള്ളിവില വർധന തടയാൻ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വില വർധന തടയാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കർശന നിർദ്ദശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

Advertisment

publive-image

പാർലമെന്‍റിലോ അസംബ്ലിയിലോ വില വർധന ചർച്ച ചെയ്യുന്നില്ലെന്നും വിലക്കയറ്റം സാധാരണക്കാരന് താങ്ങാൻ കഴിയുന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.എറണാകുളത്തെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്ന അഡ്വ. മനു റോയി ആണ് ഹർജി നൽകിയത്.

അതേ സമയം ചില സംസ്ഥാന സര്‍ക്കാറുകള്‍ ഉള്ളിവില ഉയര്‍ന്നതിനെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. ഉള്ളിവില കുതിച്ചുയരുമ്പോഴും വില നിയന്ത്രിക്കാനുള്ള ഇടപെടൽ തുടരുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. കേരളത്തിൽ 160 രൂപ പിന്നിട്ടിരിക്കുകയാണ്.

എന്നാൽ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പച്ചക്കറി മാർക്കറ്റുകളായ റിതു ബസാറുകൾ വഴി കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ആന്ധ്ര പ്രദേശിൽ ഉള്ളിവിൽക്കുന്നത്.

onion price
Advertisment