Advertisment

ഓൺലൈൻ വിദ്യാഭ്യാസത്തിൽ പുറന്തള്ളപ്പെടുന്നവരെ ചേർത്ത് പിടിക്കും : സിജി

New Update

നൗഷാദ് വൈലത്തൂർ

Advertisment

തൃശൂർ :കോവിഡ് 19 കാലത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും സാങ്കേതിക, സാമൂഹിക, മാനസികമോ ആയ കാരണങ്ങളാൽ പുറന്തള്ളപ്പെടാൻ നിർബന്ധിതരായവരെ സിജി പ്രവർത്തകർ ചേർത്തു പിടിച്ചു അവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരണമെന്ന് സിജി സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അഷ്റഫ് പറഞ്ഞു. സിജി തലപ്പിള്ളി താലൂക്ക് ചാപ്റ്ററിന്റെ മൂന്നാം വാർഷിക ജനറൽ ബോഡി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

publive-image

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കേരളത്തിലെ തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ സേവനം നടത്തിക്കൊണ്ടിരിക്കുന്ന സിജി മാറിയ പുതിയ വിദ്യാഭ്യാസ സംവിധാനങ്ങളിൽ സമൂഹത്തിനു വഴികാട്ടിയാവണമെന്നും ഓൺലൈൻ സംവിധാനങ്ങൾ, മറ്റേതു മേഖലയെയും പോലെ വിദ്യാഭ്യാസ മേഖലയും പ്രാദേശികതയിൽ നിന്നും സാങ്കേതികതയുടെ സജീവ ഉപയോഗത്തോടെ ആഗോള തലത്തിലേക്ക് മാറുകയാണ്.

ഈ സാങ്കേതിക അറിവും മികവും സമൂഹത്തിനു പങ്കുവെച്ചു അവരെ മുഖ്യധാരയിൽ കൈപിടിച്ച് നടത്തേണ്ടതുണ്ടന്നും നാം അത് പൂർണമായും ഉത്തരവാദ്യത്തോടെ നിർവഹിക്കേണ്ടതുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹുസൈൻ ചെറുതുരുത്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിജി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു .സാമൂഹ്യ പ്രവർത്തനത്തിന്റെ മഹത്വവും സാമൂഹിക പ്രതിബദ്ധതയും തൊഴിൽ, വിദ്യാഭ്യാസ വളർച്ചക്കപ്പുറം ജീവിത മൂല്യങ്ങൾ സമൂഹത്തിനു പകർന്നു കൊടുക്കാൻ സിജി പ്രവർത്തകർക്കാവണമെന്ന് അദ്ദേഹം പറഞ്ഞു.

മുഹമ്മദ് കുട്ടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച വാർഷിക ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി അൻവർ ദേശമംഗലം സ്വാഗതം പറഞ്ഞു. സിജി സംസ്ഥാന എച്ച്. ആർ. ഡയറക്ടർ എ.പി. നിസാം പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ടി.പി. അബൂബക്കർ പ്രസിഡന്റും ഗഫൂർ ആറ്റൂർ ജനറൽ സെക്രട്ടറിയും ഹുസൈൻ ചെറുതുരുത്തി പ്രോജക്ട് ഹെഡ്ഡും മുഹമ്മദ് കുട്ടി കോർഡിനേറ്ററുമായി 21 അംഗ സിജി തലപ്പള്ളി താലൂക്ക് കമ്മിറ്റിക്കു രൂപം നൽകി. അലി പള്ളം, ഷാഹുൽ ഹമീദ് അസ്ഹരി, അൻവർ ദേശമംഗലം എന്നിവർ വൈസ് പ്രസിഡന്റുമാരും ഷാജഹാൻ, സുലൈമാൻ, ഇജാസ് എന്നിവർ സെക്രട്ടറിമാരുമാണ്.

സിജി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ഖാലിദ്, ജനറൽ സെക്രട്ടറി ഹാലിഖ്, ദുബായ് സിജി പ്രസിഡണ്ട് ഷംസുദ്ധീൻ, മസ്ക്കത്ത് സിജി പ്രസിഡന്റ് ഡോക്ടർ ഹംസ തുടങ്ങിയവർ സംസാരിച്ചു.സൂം ഓൺലൈനിൽ ആയിരുന്നു യോഗം. സിജി കോർഡിനേറ്റർ മുഹമ്മദ് കുട്ടി നന്ദി പറഞ്ഞു.

online education
Advertisment