Advertisment

ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍ കുട്ടികളുടെ മാനസിക നില തെറ്റിക്കാന്‍ സാധ്യത: വിദഗ്ധര്‍

New Update

publive-image

Advertisment

ഓണ്‍ലൈന്‍ ഗെയിമുകളില്‍ കുട്ടികള്‍ വ്യാപൃതരാകുന്നത് അവരുടെ മാനസിക നില തന്ന തെറ്റിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഭാവിയില്‍ വലിയ മാനസിക പ്രശ്‌നങ്ങളിലേക്ക് പുതു തലമുറയെ നയിക്കാന്‍ ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ദ അഭിപ്രായം.

എതിരാളിയെ അക്രമിച്ച് കീഴ്‌പ്പെപ്പെടുത്തി മുന്നേറാനുള്ള ത്വര പുതു തലമുറയിലേക്ക് കുത്തി വച്ച് പബ് ജി നിരോധിച്ചപ്പോള്‍ ഫ്രീ ഫയര്‍ വന്നു. ഇന്ന് 8 വയസിനും 15 വയസിനുമിടയിലുള്ള 40 ശതമാനം കുട്ടികള്‍ ഇതു പോലുള്ള ഗെയിമുകളില്‍ വ്യാപൃതരാണെന്നാണ് കണക്ക്.

എന്നാല്‍ വളരുന്ന കുട്ടികളുടെ മാനസിക നില തന്നെ തെറ്റിക്കാന്‍ ഇത്തരം കളികള്‍ക്ക് കഴിയുമെന്നാണ് വിദഗ്ദാഭിപ്രായം. ഗെയിമില്‍ വ്യാപൃതനായി മനോനില തെറ്റി ആത്മഹത്യയടക്കം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇവ വിലക്കാന്‍ തക്ക നിയമങ്ങളുടെ അപര്യാപ്തയാണ് പ്രധാന പ്രശ്‌നം. രക്ഷിതാക്കളുടെ ഇടപെടലും കുട്ടികളില്‍ ബോധവത്ക്കരണവും മാത്രമാണ് വില്ലന്‍ ഗെയിമുകളുടെ പിടിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനാക്കാന്‍ പര്യാപ്തം.

health tips
Advertisment