Advertisment

ഓൺലൈൻ ഗെയിം വഴി വൻതുക നഷ്ടമായി;  ഐടി കമ്പനി ജീവനക്കാരനായ യുവാവ് ജീവനൊടുക്കി

New Update

ഹൈദരാബാദ്: ഓൺലൈൻ ഗെയിം വഴി വൻതുക നഷ്ടമായ സങ്കടത്തിൽ ഐടി കമ്പനി ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ 28കാരനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

publive-image

ബംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് കോവിഡ് 19 ന്‍റെ സാഹചര്യത്തിൽ നിലവില്‍ വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടിലെ മുറിയിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. അമ്മ തന്നെയാണ് മകനെ ഇത്തരത്തിൽ ആദ്യം കാണുന്നതും.

ഓൺലൈൻ ഗെയിം കളിച്ചത് വഴി ഇയാൾ വൻ ബാധ്യതകൾ വരുത്തിവച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഈ തുക എത്രയാണെന്ന കൃത്യവിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ഓൺലൈൻ ഗെയിം മൂലം മകന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് മാതാപിതാക്കളും സംശയിക്കുന്നത്.

കടംവീട്ടാൻ കഴിയാതെ വന്നതാകാം ഇത്തരമൊരു കടുംകൈക്ക് മകനെ പ്രേരിപ്പിച്ചതെന്നും ഇവർ പറയുന്നു.

suicide report ONLINE GAME
Advertisment