Advertisment

നവ മാധ്യമ രംഗത്ത്‌ ഓൺ എയർ മീഡിയ പരിശീലനം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: നവ മാധ്യമരംഗത്തെ അനന്ത സാധ്യതകൾ തുറന്ന് വെച്ച്‌ കൊണ്ട്‌ ഓൺ എയർ മീഡിയ സംഘടിപ്പിച്ച പരിശീലനം ശ്രദ്ധേയമായി. മുൻകൂട്ടിയുള്ള റജിസ്ടേഷന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശീലന ക്യാമ്പ്‌ ഓൺ എയർ മീഡിയ രക്ഷാധികാരി ബഷീർ ഹസ്സൻ നദ്‌വി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഉപദേശക സമിതി അംഗങ്ങളായ നൗഷാദ് മുഹ് യുദ്ദീൻ, സലാം മേപ്പറമ്പ്,മജീദ്‌ തത്തമംഗലം, ലുഖ്മാൻ ആലത്തൂർ, സക്കീന ബാനു, ശംസിയ ഹമീദ്‌ എന്നിവർ ആശംസകൾ നേർന്നു.

പാലക്കാട്‌ ഓർഫനേജിൽ വെച്ച്‌ നടക്കുന്ന ദ്വിദിന ക്യാമ്പിൽ നവ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരായ സാജിദ്‌ അജ്മൽ, സാബിർ അഹ്സൻ, സുഹൈറലി തിരുവിഴാം കുന്ന്, നൗഷാദ്‌ ആലവി, ഷമീർ ബാബു വല്ലപ്പുഴ എന്നിവർ സെഷനുകൾ നയിച്ചു.

ക്യാമ്പ് ഞായറാഴ്ച സമാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

Advertisment