Advertisment

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ക്ക് നഷ്ടമായത് 51,000 രൂപ

New Update

മുംബൈ: ലോക്ഡൗണ്‍കാരണം മദ്യശാലകളടച്ചപ്പോള്‍ ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ക്ക് 51,000 രൂപ നഷ്ടമായി. മുംബൈയ്ക്കടുത്ത് ഖാര്‍ഗറില്‍ താമസിക്കുന്ന രാമചന്ദ്ര പാട്ടീലിനാണ് അബദ്ധം പറ്റിയത്.

Advertisment

publive-image

മദ്യം കിട്ടുമോ എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ കിട്ടിയ മൊബൈല്‍ നമ്ബറില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായതെന്ന് മുംബൈയിലെ ആശുപത്രിയില്‍ ലബോറട്ടറി അസിസ്റ്റന്റായി ജോലിനോക്കുന്ന പാട്ടില്‍ പറയുന്നു.

മൊബൈല്‍ നമ്ബറില്‍ വിളിച്ചപ്പോള്‍ മദ്യം വീട്ടിലെത്തിച്ചുതരുമെന്ന് ഉറപ്പുലഭിച്ചു. മദ്യത്തിന്റെ വിലയായ 1260 രൂപ ഓണ്‍ലൈനായി കൈമാറാന്‍ നിര്‍ദേശം ലഭിച്ചു. ബാങ്കില്‍ നിന്നു ലഭിച്ച ഒ.ടി.പി. നമ്ബര്‍ മറുപുറത്തുള്ളയാള്‍ക്ക് പാട്ടീല്‍ പറഞ്ഞുകൊടുക്കുകയുംചെയ്തു.അതോടെയാണ് 1260 രൂപയ്ക്കുപകരം അക്കൗണ്ടില്‍നിന്ന് 51,000 രൂപ നഷ്ടമായത്.

Advertisment