Advertisment

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം 'സാരംഗ് ' എന്ന പേരില്‍ ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

ജിദ്ദ: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ബാലജന വിഭാഗമായ പിജെബിഎസ് "സാരംഗ്" എന്ന പേരിൽ ഓൺ ലൈൻ ഡ്രോയിങ് -കളറിങ് മൽസരം സംഘടിപ്പിക്കുന്നു.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അമൃത് മഹോത്‌സവിന്റെ (https://amritmahotsav.nic.in/) ഭാഗമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നടപ്പിലാക്കുന്ന പ്രോഗ്രാമുകളുമായി ചേർന്നാണ് "സാരംഗ്". വിദ്യാർത്ഥികൾക്ക് അവരുടെ ഭവനങ്ങളിൽ ഇരുന്ന് ചിത്രങ്ങൾ വരച്ച് ഓൺലൈൻ ആയി അയച്ചുതരാൻ സാധിക്കുന്നതാണ് ഈ മൽസരം.

ആറുമുതൽ പത്തുവരെ ക്ലാസ്സുകളിൽ ജിദ്ദയിലെ സ്കൂളുകളിൽ പഠിക്കുന്ന എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇതിൽ പങ്കെടുക്കാം. ഇതോടൊപ്പം നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ പേരുകൾ ആഗസ്റ്റ് അഞ്ചിന് മുൻപായി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

https://bit.ly/3iclp8J ) പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അoഗീകരിച്ച സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി നൌഷാദ്അടൂർ (0508350151), ജോസഫ് വറുഗീസ് (0546015620), മനോജ് മാത്യു അടൂർ (0564131736), അജയകുമാർ (0544051292), ജയൻ നായർ (0507535912) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

soudi news
Advertisment