Advertisment

ബിവറേജില്‍ ക്യൂ നിന്ന് മുഷിയേണ്ട ! വരുന്നു ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവീധാനം. ഓണത്തോടെ സംസ്ഥാനത്ത് ഓണ്‍ലൈനായി പണമടച്ച് ബിവറേജസിലെത്തി മദ്യം വാങ്ങാന്‍ വഴിയൊരുങ്ങുന്നു. ബെവ്‌കോയുടെ സൈറ്റില്‍ നിന്നും പണമടച്ച് രസീത് വാങ്ങാം ! എല്ലാ ചില്ലറ വില്‍പ്പനശാലകളിലും ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തിയവര്‍ക്ക് മദ്യം നല്‍കാന്‍ പ്രത്യേക കൗണ്ടര്‍. ആദ്യ ഘട്ടം തിരുവനന്തപുരത്തെ ഒന്‍പത് ഔട്ട്‌ലെറ്റുകളില്‍. വിജയിച്ചാല്‍ ഓണം മുതല്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: ബെവ്‌കോയുടെ ചില്ലറ വില്‍പ്പന ശാലകള്‍ വഴി മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവീധാനം ഓണത്തോടെ തയ്യാറാകും. കോവിഡ് കാലത്ത് ഔട്ട്‌ലെറ്റിനു മുന്നില്‍ തിക്കും തിരക്കും വലിയ ക്യൂവും ഹൈക്കോടതി വിമര്‍ശനവുമൊക്കെയായി വിവാദമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പദ്ധതിയുടെ പരീക്ഷണം അടുത്തയാഴ്ചയോടെ തിരുവനന്തപുരത്തെ ഒന്‍പതു ഔട്ട്‌ലെറ്റുകളില്‍ ആരംഭിക്കും.

പരീക്ഷണം വിജയിച്ചാല്‍ ഓണത്തോടെ ഓണ്‍ലൈന്‍ സംവീധാനം വിലുപമാക്കും. എല്ലാ ചില്ലറ വില്‍പ്പന ശാലകളിലും ഈ സംവീധാനം നടപ്പാക്കാനാണ് തീരുമാനം. ഔട്ട്‌ലെറ്റിലെ തിരക്ക് കുറയ്ക്കാന്‍ ഈ സംവീധാനം സഹായിക്കുമെന്നാണ് ബെവ്‌കോയുടെ വിലയിരുത്തല്‍.

ഉപഭോക്താക്കള്‍ക്ക് ബെവ്‌കോ വെബ്‌സൈറ്റില്‍ കയറി ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുക്കാം. ഓരോ വില്‍പ്പനശാലയിലെയും സ്റ്റോക്ക്, മദ്യവില എന്നിവയും വെബ്‌സൈറ്റില്‍ ഉണ്ടാകും. വെബ്‌സൈറ്റില്‍ നിന്നും മദ്യം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ തുകയടയ്ക്കാം.

നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ്, പേയ്‌മെന്റ് ആപ്പ് എന്നിവയുപയോഗിച്ച് തുക അടയ്ക്കാം. പണമടച്ചതിന്റെ രേഖ മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കും. ഉപഭോക്താവിന് ഈ രേഖയുമായി ഔട്ട്‌ലെറ്റിലെത്തി മദ്യം വാങ്ങി മടങ്ങാം.

എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റിലും ഇത്തരത്തില്‍ ഓണ്‍ലെന്‍ പേയ്‌മെന്റ് നടത്തിയവര്‍ക്കായി പ്രത്യേക കൗണ്ടര്‍ തുറക്കും. ഈ കൗണ്ടറില്‍ പണമടച്ച രേഖയും എസ്എംഎസും കാണിച്ചാല്‍ മദ്യം വാങ്ങി മടങ്ങാം.

മുന്‍കൂട്ടി പണമടച്ച് ആളെത്തിയാല്‍ തിരക്ക് പകുതിയായി കുറയുമെന്നണ് ബെവ്‌കോയുടെ വിലയിരുത്തല്‍. അതേസമയം പഴയപടിയുള്ള കൗണ്ടറുകളും തുടരും.

bevco liquor
Advertisment