Advertisment

'വെളിച്ചം' മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കുന്നു; ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ സംഘാടകർ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

New Update

publive-image

Advertisment

ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ദേശീയ സമിതിയുടെ കീഴിൽ നടക്കുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന - മത്സര പദ്ധതിയുടെ മൂന്നാം ഘട്ടം വെള്ളിയാഴ്‌ച (18) സൗദി സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് കെജെയു സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹമീദ് മദീനി ഉദ്ഘാടനം ചെയ്യും. കെഎൻഎം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്വീഫ് കരുമ്പുലാക്കൽ മുഖ്യ പ്രഭാഷണം നിർവഹിക്കും.

ലോക മലയാളി സമൂഹത്തിന് വിശുദ്ധ ഖുർആൻ ലളിതമായി പഠിക്കാൻ കഴിയുന്ന രീതിയിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ജൂൺ 18 മുതൽ ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന മൂന്നാം ഘട്ടം 12 ക്യാമ്പയിൻ പരീക്ഷകളും ഒരു ഫൈനൽ പരീക്ഷയും അടങ്ങുന്നതാണ്. വിശുദ്ധ ഖുർആനിലെ സൂറതുൽ മുഅ്മിനൂൻ, സൂറതുന്നൂർ എന്നീ അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ആസ്‌പദമാക്കിയിട്ടാണ് മൂന്നാം ഘട്ട പഠന-മത്സര പദ്ധതി.

ഓരോ ദിവസത്തെയും പാഠഭാഗങ്ങളും പണ്ഡിത വിശദീകരണങ്ങളും വെളിച്ചം സൗദി ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും Facebook ( http://facebook.com/Velichamsaudionline ) Youtube ( http://youtube.com/Velichamsaudionline ) ചാനലുകളിലും ലഭ്യമായിരിക്കും. വെളിച്ചം സൗദി വെബ്‌സൈറ്റ് വഴിയോ വെളിച്ചം ഓൺലൈൻ ആപ്ലിക്കേഷൻ (Velicham Online) വഴിയോ ലോകത്തിന്റെ ഏത്‌ ഭാഗത്തുനിന്നും ഈ പഠന-മത്സര പദ്ധതിയുടെ ഭാഗാമാകാവുന്നതാണ്.

ഫൈനൽ മത്സരവിജയികളിൽ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും, തുടർന്നുള്ള 10 സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്ക് Velicham Online ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തോ വെളിച്ചം വെബ്സൈറ്റ് ( http://www.velichamonline.islahiweb.org ) വഴിയോ പേരും സ്ഥലവും മൊബൈൽ നമ്പറും കൊടുത്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വാട്‌സ്ആപ്പ് +966 509292062, +966 541303157 നമ്പറുകളിൽ ലഭിക്കും.

soudi news
Advertisment