Advertisment

സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കായി ഓണ്‍ലൈന്‍ സ്‌പോണ്‍സര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ സര്‍വീസുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ആര്‍ട്ടിക്കിള്‍ 18 വിസയില്‍ വരുന്ന സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഓണ്‍ലൈന്‍ സ്‌പോണ്‍സര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ സര്‍വീസ് www.moi. gov.kw എന്ന വെബ്‌സൈറ്റ് വഴി ആരംഭിച്ചതായി റിപ്പോര്‍ട്ട്.

സമയം ലാഭിക്കുക, ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സേവനങ്ങളും ഡിജിറ്റലായി മാറ്റാനുള്ള മന്ത്രാലയത്തിന്റെ കഠിന പരിശ്രമത്തിലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് പൊതുവകുപ്പിന്റെയും റെസിഡന്‍സി അഫയേഴ്‌സ് സെക്ടറിന്റെയും സംയോജിത പരിശ്രമത്തിലൂടെയാണ് ഈ സേവനം ആരംഭിച്ചത്. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമുള്ള സേവനങ്ങള്‍ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനുമായി മന്ത്രാലയം അടുത്തിടെ ആരംഭിച്ച നിരവധി ഇലക്ട്രോണിക് സേവനങ്ങളില്‍ അന്ന് മാത്രമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.

Advertisment