Advertisment

കലാപ്രതിഭകളായ സോദരിമാർക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി കോൺഗ്രസ്സ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

നെടിയശാല : കലാപ്രതിഭകളായ സഹോദരിമാർക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി കോൺഗ്രസ്സ് പാർട്ടി. ടാപ്പിംഗ് തൊഴിലാളിയായ മുണ്ടൻമല മഠത്തിക്കുടി ഷാജു കണ്ണന്റെ മക്കൾക്ക് ടി.വി ഇല്ലാതിരുന്നത് മൂലം ഓൺലൈൻ പഠനം നടത്തുവാൻ കഴിഞ്ഞിരുന്നില്ല.

Advertisment

publive-image

പാലക്കുഴ ഗവ.ഹൈസ്കൂളിൽ 9 ആം ക്ലാസ്സ് വിദ്യാർത്ഥിനി ദർശനയും നെടിയശാല സെന്റ്.മേരീസ് യു.പി സ്കൂൾ 4 ആം ക്ലാസ് വിദ്യാർത്ഥിനി സിയാമോളും പഠനകാര്യങ്ങളിലും പഠ്യേതര പ്രവർത്തനങ്ങളിലും കലാ രംഗത്തും ഒരുപോലെ മികവുപുലർത്തിയിരുന്നു.

ഡാൻസും,പാട്ടും,ചിത്രരചനയും, പ്രവർത്തിപരിചയ മേളകളിലെ ശ്രദ്ധേയ പ്രകടനങ്ങളുമായി ഒട്ടേറെ സമ്മാനങ്ങൾ ഇവർ കരസ്ഥമാക്കിയിട്ടുണ്ട്.വേനൽ കടുത്തതോടെ കഴിഞ്ഞ ജനുവരി അവസാനം നിർത്തിയ ടാപ്പിംഗ് റബ്ബറിന്റെ വിലയിടിവും, വേനലും,മഴയും കാരണം പുനരാരംഭിക്കാനാകാത്തത് മൂലം ഷാജുവും കുടുംബവും വലിയ ബുദ്ധിമുട്ടിലായിരുന്നു. ഇതിനിടയിൽ ലോക്ക് ഡൗൺ കൂടി വന്നപ്പോൾ മറ്റ് തൊഴിലിനും പോകാൻ കഴിയാത്ത സാഹചര്യമായി.

ദൈനംദിന കാര്യങ്ങൾക്ക് വരെ വിഷമിക്കുന്ന ഈ കുടുംബത്തിന് 6 മാസം മുൻപ് ഇടിമിന്നലിൽ നശിച്ചു പോയ ടി.വി ക്ക് പകരം മറ്റൊന്ന് വാങ്ങുക എന്നത് അപ്രാപ്യമായ കാര്യമായിരുന്നു. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ നെടിയശാല സെന്റ്.മേരീസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ജോബിൻ ജോസ് യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ബിബിൻ ജോസഫ് മുഖേന ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യുവിനോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

ഇതേ തുടർന്ന്‌ കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിഹോബെൻ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപമാറ്റത്തിന്റെ സഹകരണത്തോടെ ജിയോ മാത്യുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ ഷാജുവിന്റെ വീട്ടിലെത്തി ടെലിവിഷൻ കൈമാറി.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബി.സഞ്ജയകുമാർ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്,കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് , യൂത്ത് കോൺഗ്രസ്സ് അസംബ്ലി പ്രസിഡന്റ് വി.സി അനീഷ്, പഞ്ചായത്ത് മെമ്പർ സന്തോഷ് പത്മനാഭൻ, നെടിയശാല സെന്റ്.മേരീസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ജോബിൻ ജോസ്,ഷിനോ ഗോപിനാഥ്,ബിബിൻ ജോസഫ്,രാഹുൽ രഘുനാഥ്, അനസ് ജിമ്മി,മാർട്ടിൻ എക്കാലയിൽ,ബ്ലെസ്സൺ ബേബി,ഷാബിർ ടി.എസ്,അർജുൻ രവി എന്നിവർ പങ്കെടുത്തു.

ONLINE STUDY CONGRESS
Advertisment