Advertisment

ഓൺ ലൈൻ പഠനത്തിനായി ജന്മദിനത്തിൽ ടെലിവിഷൻ സമ്മാനിച്ച് നിഖിൽ സജി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

എടത്വ:ഓൺ ലൈൻ പഠനത്തിനായി ജന്മദിനത്തിൽ ടെലിവിഷൻ സമ്മാനിച്ച് നിഖിൽ സജി.ആനപ്രമ്പാൽ തെക്ക് യു.പി. സ്കൂളിലെ വിദ്യാർത്ഥിയുടെ ഓൺ ലൈൻ പoനത്തിനായിട്ടാണ് ആലപ്പാട്ട് പറത്തറ നിഖിൽ സജി സ്കൂൾ ഹെസ്മിസ്ട്രസ് ലേഖാ ജോർജിന് ടെലിവിഷൻ കൈമാറിയത്.

Advertisment

publive-image

പാലാ ചാവറ പബ്ലിക്ക് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ നിഖിൽ സജി സഹോദരങ്ങളായ നോയൽ, നിക്സൺ എന്നിവരോടൊപ്പം ആണ് സ്കൂളിൽ എത്തിയത്.

സാമൂഹ്യ പ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിൽ നടത്തുന്ന ഡിജിറ്റൽ ചലഞ്ച് വായിച്ചറിഞ്ഞാണ് സ്കൂൾ അധികൃതർ ടെലിവിഷൻ ആവശ്യപെട്ട് അപേക്ഷ നല്കിയത്. ഈ വിവരം തൻ്റെ സുഹൃത്തുമായി പങ്കുവെക്കുകയും നിഖിലിൻ്റ പിതാവ് മകൻ്റെ ജന്മദിന സമ്മാനമായി ടെലിവിഷൻ വാഗ്ദാനം ചെയ്യുകയായിരുന്നു.

ചടങ്ങിൽ ഡോ.ജോൺസൺ വി.ഇടിക്കുള,ശരത് കെ.എസ് ,വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പി.ഡി, റിനോഷ് എന്നിവർ സംബന്ധിച്ചു.

'ഡിജിറ്റൽ ചലഞ്ചി' ൻ്റെ ഭാഗമായി എടത്വാ കറുകകളം ഹോൾഡിങ്ങിസിൻ്റെ സഹകരണത്തോടെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ടെലിവിഷനുകൾ നല്കി.

ONLINE STUDY5
Advertisment