Advertisment

ഓണ്‍ലൈന്‍ വീഡിയോമത്സരം 'മിഴിവ് 2019' ന് തുടക്കമായി

author-image
admin
Updated On
New Update

ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വീഡിയോ മത്സരം 'മിഴിവ് 2019' ന് തുടക്കമായി. www.mizhiv2019.kerala.gov.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം.

Advertisment

അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ പ്രമുഖ സംവിധായകര്‍ വിലയിരുത്തി ജേതാക്കളെ കണ്ടെത്തും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഒരുലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്ന ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും. പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 5,000 രൂപ വീതം നല്‍കും.

publive-image

മികച്ച സൃഷ്ടികളുടെ അണിയറ പ്രവര്‍ത്തകരെ പി.ആര്‍.ഡിയുടെ വീഡിയോ / ഓഡിയോ സംരംഭങ്ങളില്‍ പങ്കാളികളാകുന്നതിന് പരിഗണിക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു.

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഫെബ്രുവരി 24 വരെ വീഡിയോ അപ്‌ലോഡ് ചെയ്യാം. പ്രധാനമായും വികസനം, ക്ഷേമം, കേരള പുനര്‍നിര്‍മാണം എന്നീ വിഷയങ്ങളിലൂന്നിയാണ് വീഡിയോകള്‍ നിര്‍മിക്കേണ്ടത്.

പ്രഫഷണല്‍ കാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട്‌ചെയ്യാം. ഫിക്ഷന്‍/ ഡോക്യൂഫിക്ഷന്‍/ അനിമേഷന്‍ (3D / 2D), നിശ്ചലചിത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയവ തുടങ്ങി ഏത് വിഭാഗത്തിലുള്ള വീഡിയോകളും പരിഗണിക്കും. ഇവ സാധാരണക്കാര്‍ക്ക് മനസിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതുമായിരിക്കണം. പരമാവധി ദൈര്‍ഘ്യം മൂന്ന് മിനിറ്റ്. ക്രെഡിറ്റ്‌സ്, ലഘുവിവരണം എന്നിവ ചേര്‍ത്ത് ഫുള്‍ എച്ച്.ഡി (1920×1080) MP4 ഫോര്‍മാറ്റിലാണ് അപ്ലോഡ്‌ചെയ്യേണ്ടത് .

 

https://mizhiv2019.kerala.gov.in/mizhiv.php

Advertisment