Advertisment

അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിച്ച ഓൺലൈൻ വർക്ക് ഷോപ്പിന് വിജയകരമായ സമാപനം

New Update

ഡബ്ലിന്‍: അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിച്ച ത്രിദിന ഓൺലൈൻ മന:ശാസ്ത്ര വർക്ക് ഷോപ്പ് 'യു ക്യാന്‍' സമാപിച്ചു.

Advertisment

അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് 60 യുവജങ്ങൾ പങ്കെടുത്ത യുവജന ശാക്തീകരണ പരിപാടി സൂം മീറ്റിങ്ങിലൂടെയാണു സംഘടിപ്പിച്ചത്. താമരശേരി രൂപതയുടെ സെൻ്റ് ജോൺ പോൾ ഇൻസ്റ്റിറ്റൂട്ട് ഓഫ് കൗൺസിലിങ്ങ് ഡയറക്ടർ റവ. ഡോ. കുര്യൻ പുരമഠത്തിലാണ് പ്രോഗ്രാം നയിച്ചത്.

കുട്ടികളുടെ പ്രായത്തിനും ഈ കാലഘട്ടത്തിനു ചേർന്നവിധത്തിൽ സെൽഫ് എസ്റ്റീം , മോട്ടിവേഷൻ, സ്ട്രസ് മാനേജ്മെൻ്റ്, പോസിറ്റീവ് തിങ്കിങ്ങ്, ആറ്റിറ്റൂഡ് ഫോർമേഷൻ തുടങ്ങിയ വിഷയങ്ങളാണു ഉൾപ്പെടുത്തിയത്.

ന്യൂനപക്ഷ കുടിയേറ്റ സമൂഹത്തിലെ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ തരണംചെയ്യാം എന്ന് ഈ സെമിനാർ ചർച്ചചെയ്തു.

ഓൾ അയർലണ്ട് എസ്എംവൈഎം ഡയറക്ടർ ഫാ. രാജേഷ് ജോസഫ് മേച്ചിറാകത്ത്, എസ്എംവൈഎം പ്രസിഡൻ്റ് സിബിൽ റോസ്, യൂത്ത് ആനിമേറ്റർന്മാരയ ബിനു ആൻ്റണി, രാജി ഡൊമിനിക് തുടങ്ങിയവർ പരിപാടിക്ക് നെതൃത്വം നൽകി.

യുവനജങ്ങൾക്കും കുട്ടികൾക്കും ഏറെ പ്രയോജനകരമായിമാറിയ ഈ പരിപാടിയുടെ പ്രചോദനം ഉൾക്കൊണ്ട് വരും നാളുകളിൽ കുട്ടികൾക്കായി ക്ലാസ് തലത്തിൽ കൂടുതൽ സെമിനാറുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നതാണെന്ന് എസ്എംവൈഎം ഭാരവാഹികൾ അറിയിച്ചു.

ireland news
Advertisment