Advertisment

അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

New Update

തിരുവനന്തപുരം: കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനം ഓണ്‍ലൈനായി സംഘടിപ്പിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷയായ ചടങ്ങ് ആയുഷ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കോവിഡ് മഹാമാരിയില്‍ ആയുര്‍വേദ ത്തിന്റെ പ്രസക്തി എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കോവിഡ് 19 ക്വാറന്റൈനില്‍ ഇരിക്കുന്ന ആള്‍ക്കാര്‍ക്ക് രോഗപ്രതിരോധത്തിനുള്ളള്ള അമൃതം പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി ആയുഷ് സെക്രട്ടറി പറഞ്ഞു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആയുര്‍വേദ വകുപ്പ് വളരെ കാര്യക്ഷമമായി മുന്നില്‍ തന്നെയുണ്ട്. സ്വാസ്ഥ്യം സ്വാസ്ഥ്യം അമൃതം പുനര്‍ജനി എന്നീ പദ്ധതികളുമായി ഭാരതീയ ചികിത്സ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. കോവിഡാനാന്തര ആരോഗ്യസംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങളള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.ഏപ്രില്‍ മാസത്തില്‍ തന്നെ പുനര്‍ജനി ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു.

എന്‍.എച്. എം ഡയറക്ടര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഔഷധി എംഡി ഉത്തമന്‍ ഐ എഫ് എസ്, ഡി. എ. എം. ഇ.ഡോ.ഹരികൃഷ്ണന്‍, ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ. വിജയാംബിക, ഹോമിയോ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. സുനില്‍രാജ് ഐ.എസ്.എം ജോയിന്റ് ഡയറക്ടര്‍മാരായ ഡോ. സിന്ധു, ഡോ.റോബര്‍ട്ട് രാജ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ സ്വാഗതം ആശംസിച്ച ചടങ്ങിന് നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ സുഭാഷ്. എം എന്നിവര്‍ സംസാരിച്ചു. ആയുര്‍വേദ ദിന പ്രമേയത്തെ അധികരിച്ച് എസ്. എ.സി.ആര്‍. സി കോഡിനേറ്റര്‍ ഡോക്ടര്‍ രാജ്‌മോഹന്‍ പ്രഭാഷണം നടത്തി.

online
Advertisment