Advertisment

ഓൺലൈൻ പഠനത്തിന് ഉയരമുള്ള മരത്തിനു മുകളിൽ സഞ്ചിയിൽ മൊബൈൽ വച്ച് കയർ ഉപയോഗിച്ച് വലിച്ചു കയറ്റുന്നു ;മുഖ്യമന്ത്രി അറിയുന്നുണ്ടോ ഇതും കേരളത്തിൽ തന്നെയാണ് നടക്കുന്നതെന്ന് .....?

New Update

ഇടുക്കി :സംസ്ഥാന സർക്കാർ മുന്നൊരുക്കം ഇല്ലാതെ ആരംഭിച്ച ഓൺലൈൻ പഠനം വിദ്യാർത്ഥിനിയുടെ ജീവൻ അപഹരിചതു കൂടാതെ നൂറു കണക്കിന് കുട്ടികൾ ദുരിതത്തിൽ പഠനം നടത്തേണ്ട സ്ഥിതി .ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിൽ മൊബൈൽ സെറ്റ് സഞ്ചിയും കയറും ഉപയോഗിച്ച് മരത്തിനു മുകളിൽ ഉയർത്തിയ ശേഷം ഫോണിന് റേഞ്ച് കിട്ടി പാഠ ഭാഗം ഡൌൺ ലോഡ് ചെയ്തു പഠിക്കുന്ന കുട്ടികൾ ഏറെയുണ്ട് . മുക്കുളം പുല്ലുരുത്തിൽ വക്കച്ചനാണ് മക്കൾക്ക് പഠനത്തിന് ഈ സൗകര്യം കണ്ടെത്തിയത് .

Advertisment

publive-image

ഉയരമുള്ള മരത്തിനു മുകളിൽ കയർ ബന്ധിച്ച ശേഷം കയറിന്റെ ഒരു അഗ്രത്തിൽ സഞ്ചി കെട്ടി വയ്ക്കുന്നു .ഈ സഞ്ചിയിൽ മൊബൈൽ സെറ്റ് ഇട്ട ശേഷം കയറിന്റെ അടുത്ത അഗ്രം ഉപയോഗിച്ച് സഞ്ചി മരത്തിനു മുകളിലേക്ക് ഉയർത്തുന്നു .അരമണിക്കൂറോളം സഞ്ചി ഉയരത്തിൽ നിർത്തും .ഉയരത്തിൽ റേഞ്ച് ഉള്ളതിനാൽ പാഠ ഭാഗങ്ങൾ ഡൌൺലോഡ് ചെയ്തു ലഭിക്കും .തുടർന്ന് സഞ്ചിയും ഫോണും താഴെയിറക്കും .തുടർന്ന് ഫോണിൽ നോക്കി പഠനം .ഈ ദുരവസ്ഥ കാണിച്ചു വക്കച്ചൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് വൈറലായി .പോസ്റ്റ് ഇങ്ങനെയാണ് :

സഞ്ചിയിൽ മൊബൈൽ ഇട്ടു മരത്തിനു മുകളിലേക്കു വലിച്ചു കയറ്റുന്നു.*കൊറോണ കാലത്തൊരു

അതിജീവന പോരാട്ടം**.

ഇടുക്കി ജില്ലയിൽ കൊക്കയാർ പഞ്ചായത്തിലെ ഒരു മലയോര ഗ്രാമം ആണ് മുക്കുളം. ഇവിടെ ജനവാസ മേഖലയിൽ മൊബൈൽ റേഞ്ച് വളരെ കുറവാണു. എന്നാൽ ആൾ താമസം ഇല്ലാത്ത ഭാഗങ്ങളിൽ തോട്ടിലും കാട്ടിലും ഒക്കെ ഫോർ ജി .ഉണ്ട്താനും. ഇതിനു പരിഹാരം ഉണ്ടാവാൻ ജനങ്ങൾ കസ്റ്റമർ കെയറിൽ നിരവധി പരാതികൾ കൊടുത്തിട്ടുണ്ട്, എങ്കിലും ഇപ്പോൾ ശരിയാക്കി തരാം എന്ന് പറയുന്നതല്ലാതെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

ഇവിടെ ഒരു ഹൈസ്കൂൾ, പോസ്റ്റ്‌ ഓഫീസ്, ദേവാലയം എന്നിവയുണ്ട് .ഇവിടെ താമസിക്കുന്ന കുട്ടികൾ ഈ ഓൺലൈൻ പഠനകാലത്ത് ഇന്റർനെറ്റിന്റെ അഭാവത്തിൽ വളരെ യേറെ കഷ്ടപെടുന്നു.

അങ്ങനെയൊരു കഷ്ടപാടിന്റെ ഒരു നേർരേഖയാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലും, ഫോട്ടോയിലും കാണുന്നത്

വീടിന്റെ ഭാഗത്ത്‌ റേഞ്ച് ഇല്ലങ്കിലും, മുറ്റത്തു നിൽക്കുന്ന പ്ലാവിന്റെ 50 അടിയോളം പൊക്കത്തിൽ കുറച്ചു റേഞ്ച് ഉണ്ട് ഇത് പ്രയോജനപെടുത്താൻ (ഓൺലൈൻ പഠനം ) മൊബൈൽ ഫോൺ ഒരു സഞ്ചിയിൽ ആക്കി മരത്തിന്റെ മുകളിലേക്കു കയറിൽ വലിച്ചു കയറ്റും. കുറച്ചു കഴിയുമ്പോൾ അത്യാവശ്യം കാര്യങ്ങൾ ഡൌൺലോഡ് ആയിട്ടുണ്ടാവും. പിന്നെ താഴെ ഇറക്കി പരിശോധിക്കും.

*നമ്മുടെ മുഖ്യമന്ത്രിയും, പ്രധാന മന്ത്രിയും പത്ര സമ്മേളനങ്ങൾ നടത്തി വാ തോരാതെ പറയുന്നുണ്ട് എല്ലാം ഓൺലൈനിൽ ചെയ്യാൻ. പക്ഷേ ഇന്റർനെറ്റ്‌ ഇല്ലാതെ എങ്ങനെ ചെയ്യാം എന്ന് കൂടി പറഞ്ഞു തരാമോ ?

ഈ പോസ്റ്റ്‌ പരമാവധി ഷെയർ ചെയ്തു അധികാരികളുടെയും, മൊബൈൽ സേവനകമ്പിനികളുടെയും ശ്രദ്ധയിൽ പെടുത്തി ഈ നാടിന്റെ പ്രശ്നത്തി ൽ ഒരു പരിഹാരം കണ്ടെത്താൻ സഹായിക്കാൻ അപേക്ഷിക്കുന്നു.

online5
Advertisment