തമിഴ്‍നാട്ടില്‍ താരങ്ങളെ തരംതിരിച്ച് തീയേറ്റര്‍ ഉടമകള്‍. ഒന്ന്, രണ്ട്, മൂന്ന് എന്നീ വിഭാഗങ്ങളിലായാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്. തമിഴ്‍നാട് തീയേറ്റര്‍ ഉടമകളും മള്‍ട്ടിപ്ലക്സ് അസോസിയേഷനുകളുമാണ് താരങ്ങളെ തരംതിരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

publive-image

ലാഭവിഹിതം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് ഇത്. താരങ്ങളെ തരംതിരിക്കുന്നത് സംബന്ധിച്ച് ഇവര്‍ തയ്യാറാക്കിയ കുറിപ്പ് ചോര്‍ന്നു.

ആരാധകരുടെയും മാര്‍ക്കറ്റ് വാല്യുവിന്റെയും അടിസ്ഥാനത്തിലാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്. രജനികാന്ത്, അജിത്,വിജയ് എന്നിവരാണ് ഒന്നാം നിരയിലുള്ളത്. സൂര്യ, ധനുഷ്, ജയം രവി, ശിവകാര്‍ത്തികേയൻ എന്നിവര്‍ രണ്ടാം നിരയിലും. മറ്റുള്ളവര്‍ മൂന്നാം നിരയിലും എന്നാണ് തരംതിരിച്ചിരിക്കുന്നത്.

ഓപ്പണിംഗ് ദിവസം കൂടുതല്‍ കളക്ഷൻ നേടുന്നതില്‍ കൂടുതല്‍ സാധ്യതയുള്ള താരങ്ങളാണ് ഒന്നാം നിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഓരോ നിരയിലുമുള്ള താരങ്ങളുടെ സിനിമയ്‍ക്ക് ഓരോ രീതിയില്‍ ലാഭവിഹിതം നല്‍കാനാണ് തീരുമാനം.