Advertisment

ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല, പകരം കേരളത്തിലും ആന്‍ഡ്രപ്രദേശിലും കോണ്‍ഗ്രസിന്‍റെ താരപ്രചാരകനായി മാറും !!

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : എ ഐ സി സി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മന്‍ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല . പകരം കേരളത്തിലും ആന്‍ഡ്രപ്രദേശിലും കോണ്‍ഗ്രസിന്‍റെ താരപ്രചാരകനായി ഉമ്മന്‍ചാണ്ടി മാറും. കേരളത്തില്‍ മുന്‍പ് എ കെ ആന്റണിയായിരുന്നു താരപ്രചാരകന്‍ എങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത്തേയ്ക്ക് മുന്‍ മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടി എത്തുകയാണ്.

publive-image

സംസ്ഥാനത്തെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവെന്ന നിലയില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുമെന്ന്  സംസ്ഥാന പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു .

കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളില്‍ വി എസിനും പിണറായിക്കും ആന്റണിക്കും മുകളിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. എ കെ ആന്റണിക്ക് ഇപ്പോള്‍ പഴയപോലെ കേരളത്തില്‍ ജനകീയതയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ആന്റണിക്ക് സ്വീകാര്യത കുറവാണ്. അതേസമയം ഹൈക്കമാണ്ടില്‍ സ്വാധീനമുള്ള മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആന്റണിയെ ഭയമാണ്.

publive-image

ദേശീയ രാഷ്ട്രീയത്തിന്‍റെ ഭാഗമായി മാറിയതോടെ ഉമ്മന്‍ചാണ്ടി ലോക്സഭയില്‍ മത്സരിക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. കോട്ടയത്തോ ഇടുക്കിയിലോ അദ്ദേഹം സ്ഥാനാര്‍ഥി ആകുമെന്നായിരുന്നു ധാരണ . എന്നാല്‍ മത്സരിക്കാന്‍ താല്പര്യം ഇല്ലെന്ന് അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചു കഴിഞ്ഞു. രാഹുലും അതിനു സമ്മതം നല്‍കിയിട്ടുണ്ട് . അതിനാല്‍ തന്നെ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന നിലയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വെറും അടിസ്ഥാന രഹിതമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

publive-image

ആന്‍ഡ്രയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആന്‍ഡ്രയിലും ജനപ്രിയനായി മാറിക്കഴിഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ ഏറ്റവും അധികം ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവും ഉമ്മന്‍ചാണ്ടി തന്നെ .

publive-image

ആള്‍ക്കൂട്ടവുമായി ഏറ്റവും ലാളിത്യത്തോടെ ഇടപെടുന്ന ഉമ്മന്‍ചാണ്ടിയുടെ ശൈലിയ്ക്ക് ആന്ധയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റു ദേശീയ നേതാക്കള്‍ എത്തുമെങ്കിലും ആന്‍ഡ്രയിലും പ്രചരണത്തിന്റെ മുഖ്യകേന്ദ്രമായി ഉമ്മന്‍ചാണ്ടി മാറും.

oomman chandy oommen chandy andhra pradesh
Advertisment