Advertisment

ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ! ഉമ്മന്‍ചാണ്ടി സുരക്ഷിതന്‍. എതിരെ വന്ന കാര്‍ സ്റ്റീയറിങ് ലോക്കായി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയിലേക്ക് ഇടിച്ചു കയറി. അപകടം മുന്‍മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും പുതുപ്പള്ളിക്ക് പോകും വഴി. മറ്റൊരു കാറില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലേക്ക് പോയി

New Update

publive-image

Advertisment

പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്.

publive-image

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. എതിരെ വന്ന കാര്‍ സ്റ്റീയറിങ് ലോക്കായി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. വനിതയാണ് കാര്‍ ഓടിച്ചിരുന്നത്.

publive-image

പിന്നീട് അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നു. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുംവഴിയായിരുന്നു അപകടം.

Advertisment