Advertisment

പ്രവര്‍ത്തകന്‍റെ വീട്ടില്‍ വാഴവെട്ടാനും ഉമ്മന്‍ ചാണ്ടി !  കൂരോപ്പടയില്‍ കോണ്‍ഗ്രസുകാരന്‍റെ വീട്ടിലെ വാഴ വെട്ടാന്‍ മുന്‍ മുഖ്യമന്ത്രി എത്തിയ കഥയിങ്ങനെ !!

New Update

publive-image

Advertisment

കോട്ടയം: കഴിഞ്ഞ ദിവസം പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട്ടിലെത്തിയ മുന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ കൂരോപ്പടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ആവശ്യം വിചിത്രമായിരുന്നു.

അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ വാഴകൃഷിയുടെ ആദ്യ വിളവെടുപ്പ് മുന്‍ മുഖ്യമന്ത്രി നടത്തണം. ഒട്ടും മടിച്ചില്ല, ഉമ്മന്‍ ചാണ്ടിയെന്ന മുന്‍ മുഖ്യമന്ത്രി പോക്കറ്റില്‍നിന്നും കുട്ടി ഡയറിയെടുത്ത് അതില്‍ തീയതിയും സമയവും കുറിച്ചു.

താനും സുഹൃത്തുക്കളും ചേര്‍ന്ന് കൃഷി തുടങ്ങിയെന്നു പറഞ്ഞപ്പോഴേ ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തകനെ അഭിനന്ദിച്ചിരുന്നു. മാത്രമല്ല, ഒപ്പം നിന്നവരോടും അദ്ദേഹം പറഞ്ഞു, ഇവരേപ്പോലെ നിങ്ങളും കൃഷിയിലേയ്ക്ക് തിരിയണം. എങ്കിലേ കാര്‍ഷിക രംഗത്ത് നമുക്ക് സ്വയം പര്യാപ്തത കൈവരിക്കാനാകൂ.

ഇതിനുശേഷം കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ ചാണ്ടി കൂരോപ്പടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വാഴത്തോട്ടത്തിലെത്തിയത്. പ്രവര്‍ത്തകന്‍റെ കയ്യില്‍നിന്നും വാക്കത്തി വാങ്ങി ഉമ്മന്‍ ചാണ്ടി തന്നെ ഏത്തവാഴയുടെ തണ്ടു വെട്ടിമറിച്ച് കുല വെട്ടിയെടുത്ത് ആദ്യ വിളവെടുപ്പ് 'ഉത്ഘാടനം' ചെയ്തു.

പുതുപ്പള്ളി നിയോജക മണ്ഡ‍ലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൂരോപ്പട. നാട്ടിലെ പ്രവര്‍ത്തകര്‍ എന്ത് പറഞ്ഞാലും അതെത്ര നിസാര കാര്യമായാലും അതനുസരിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ശൈലി. നാട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വീകാര്യതയുടെ രഹസ്യവും ഇതുതന്നെ.

oommen chandy
Advertisment