Advertisment

വയനാട്ടില്‍ ജില്ലാ ആശുപത്രിയും മെഡിക്കല്‍ കോളജുമില്ലാത്ത അവസ്ഥ: ഉമ്മന്‍ചാണ്ടി

New Update

publive-image

Advertisment

കല്‍പ്പറ്റ: വയനാട്ടില്‍ നിലവില്‍ ജില്ലാ ആശുപത്രിയും മെഡിക്കല്‍ കോളജും ഇല്ലാത്ത അവസ്ഥയാണെന്ന് എഐസിസി ജനറല്‍സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. കല്‍പ്പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന്റെ പ്രചരണാര്‍ത്ഥം പടിഞ്ഞാറത്തറയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ആശുപത്രിയാണെങ്കില്‍ ജില്ലാപഞ്ചായത്തിനും, മെഡിക്കല്‍ കോളജാണെങ്കില്‍ സര്‍ക്കാരിനുമാണ് അധികാരം. മെഡിക്കല്‍ കോളജായപ്പോള്‍ ജില്ലാപഞ്ചായത്തിന് ഫണ്ട് അനുവദിക്കാന്‍ പറ്റാത്ത അവസ്ഥയായി. സര്‍ക്കാരാണെങ്കില്‍ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുമില്ല. മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കിയെന്ന് വരുത്തുന്നതിനായി മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉത്തരവിറക്കുകയാണ് ചെയ്തത്. അത് കൂടുതല്‍ കുഴപ്പത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

publive-image

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മെഡിക്കല്‍ കോളജ് വേണ്ടെന്ന് വെച്ചാലും, പകരം മെഡിക്കല്‍ കോളജുണ്ടാക്കണമായിരുന്നു. ഇത്തരത്തില്‍ ഇടതുസര്‍ക്കാര്‍ നിരുത്തരവാദപരമായ നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംയൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. യുടി ഖാദര്‍, എന്‍ഡി അപ്പച്ചന്‍, പിപി ആലി, അഡ്വ. ടിജെ ഐസക്, ജി ആലി, മാണി ഫ്രാന്‍സിസ്, സികെ ഇബ്രാഹിംഹാജി, പി ബാലന്‍, പികെ അബ്ദുറഹ്മാന്‍, എംവി ജോണ്‍, ശ്രീധരന്‍മാസ്റ്റര്‍, എന്‍പി ഷംസുദ്ദീന്‍, കെ മമ്മൂട്ടി, കെടി കുഞ്ഞബ്ദുള്ള, കെ ഹാരിസ്, ജോണി നന്നാട്ട് എന്നിവര്‍ സംസാരിച്ചു.

oommen chandy wayanad news
Advertisment