Advertisment

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രണ്ട് വർഷം മുൻപേ: ഉമ്മൻചാണ്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോട്ടയം: കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ വിവാദത്തിനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം രണ്ട് വർഷം മുൻപ് നടക്കേണ്ടിയിരുന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

publive-image

വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം 2017ൽ നടക്കേണ്ടിയിരുന്നതാണ്. യുഡിഎഫ് കാലത്ത് സമയക്രമം പാലിച്ചായിരുന്നു വിമാനത്താവളത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നിരുന്നത്. ഭരണത്തിലുള്ള ഒരു പഞ്ചായത്തിന്‍റെ നിസഹകരണമാണ് പിന്നീട് നിർമ്മാണം വൈകിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വിമാനത്താവളത്തിന്‍റെ പ്രവർത്തനം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment