Advertisment

സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും രാജ്യത്തിനുവേണ്ടി മുസ്‌ലിംകള്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന്‍ ഉമ്മന്‍ചാണ്ടി

New Update

കണ്ണൂര്‍: സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും രാജ്യത്തിനുവേണ്ടി മുസ്‌ലിംകള്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചരിത്രം വളച്ചൊടിക്കാന്‍ ആരു ശ്രമിച്ചാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെ.എം.സി.സി ജില്ലാകമ്മിറ്റിയും ഗ്രേസും ചേര്‍ന്നു സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Advertisment

നിര്‍ണായക ഘട്ടങ്ങളില്‍ രാജ്യതാല്‍പര്യത്തിന് അനുസരിച്ചാണ് ഇവിടത്തെ മുസ്‌ലിംകള്‍ പ്രവര്‍ത്തിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനായി മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കും മുസ്‌ലിം സമുദായം അടിത്തറ പാകി. അഹമ്മദ് കേന്ദ്ര സംസ്ഥാന മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍ എത്രമാത്രം ഉയര്‍ന്നുവെന്നു തനിക്ക് നേരിട്ടറിയാം.

publive-image

രാജ്യമാകെ യാത്രചെയ്ത് അദ്ദേഹം എല്ലാവിഭാഗം ജനങ്ങളോടും ആശയ വിനിമയം നടത്തിയിരുന്നു. അതിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭിച്ചു. അഹമ്മദിന്റെ സത്പ്രവൃത്തികള്‍ മതേതരത്വം ഊട്ടിയുറപ്പിക്കാന്‍ എന്നും പ്രചോദനമേകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അനുസ്മരണം മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.

ഇ. അഹമ്മദ് രചിച്ച ‘ഇന്ത്യന്‍ മുസ്‌ലിംകളുടെ നവോത്ഥാനത്തിന്റെ കഥ’ പുസ്തകത്തിന്റെ പുനഃപ്രകാശനം ടി.പി മുഹമ്മദിനു നല്‍കി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.

പി.എ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍ കല്ലായി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍, പി.വി സൈനുദീന്‍, മുഹമ്മദ് മുണ്ടേരി, അബ്ദുല്ല പാലേരി, റഫീഖ് സിറ്റി സംസാരിച്ചു. സതീശന്‍ പാച്ചേനി, അന്‍സാരി തില്ലങ്കേരി, പി.കെ സുബൈര്‍, എം.പി മുരളി, ടി.എ തങ്ങള്‍, മൂസാന്‍കുട്ടി നടുവില്‍, കെ.കെ മുഹമ്മദ്, സി.കെ നജാഫ് പങ്കെടുത്തു.

Advertisment