Advertisment

ഊട്ടിയിലേക്കുള്ള പൈതൃക തീവണ്ടിയുടെ സര്‍വീസുകള്‍ മൂന്നു ദിവസത്തേയ്ക്ക് റദ്ദാക്കി...

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

മേട്ടുപ്പാളയം: ഊട്ടിയിലേക്കുള്ള പൈതൃക തീവണ്ടിയുടെ സര്‍വീസുകള്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണം മൂന്നുദിവസത്തേക്ക് റദ്ദാക്കി. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് മേട്ടുപ്പാളയം-ഊട്ടി തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കിയത്.

Advertisment

publive-image

ശനിയാഴ്ചയും ഞായറാഴ്ചയും സര്‍വീസ് നടത്തുന്ന ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിയുടെ പ്രത്യേക സര്‍വീസും അന്നേദിവസങ്ങളില്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.

വ്യാഴാഴ്ച കല്ലാരിനും കൂനൂരിനും ഇടയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും മരങ്ങള്‍ കടപുഴകി ട്രാക്കില്‍ വീണതും കാരണം ഊട്ടിയില്‍നിന്ന് മേട്ടുപ്പാളയത്തേക്കുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കിയിരുന്നു. തീവണ്ടി ഓടാതിരിക്കുന്ന ദിവസങ്ങളില്‍ ജീവനക്കാര്‍ ട്രാക്ക് വൃത്തിയാക്കുന്ന ജോലി തുടരും.

വ്യാഴാഴ്ച വൈകീട്ട് കോയമ്പത്തൂര്‍ നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്. നഗരത്തിലെ റോഡുകളില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായി.

കഴിഞ്ഞദിവസങ്ങളില്‍ കോയമ്ബത്തൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് മേട്ടുപ്പാളയം ഭാഗത്താണ്. പില്ലൂര്‍ അണക്കെട്ടില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് സെക്കന്‍ഡില്‍ 3000 ഘനയടി വെള്ളം തുറന്നുവിടുന്നുണ്ട്. ഭവാനി സാഗര്‍ അണക്കെട്ടില്‍ നിലവില്‍ 97.13 അടി വെള്ളമുണ്ട്. 103 അടിയാണ് പരമാവധി സംഭരണശേഷി.

Advertisment