Advertisment

പുതിയ അക്കാഡമിക് പ്രോഗ്രാമുകളുമായി ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യുടെ ഒന്നാം റാങ്കുള്ള സ്വകാര്യ സര്‍വ്വകലാശാലയും ഒരു ഇന്‍സ്റ്റിട്യൂട്ട് ഓഫ് എമിനന്‍സുമായ (ഐഒഇ)യുമായ ഒപി  ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി (ജെജിയു) അതിന്റെ പത്താമത്തെ സ്‌കൂളില്‍ ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് സൈക്കോളജി & കൗണ്‍സലിംഗിന്റെ അവതരണത്തോടൊപ്പം 7 പുതിയ അക്കാഡമിക് പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

ജെജിയുയുടെ പത്ത് സ്‌കൂളുകള്‍ ഓഫര്‍ ചെയ്യുന്ന പുതിയ പ്രോഗ്രാമുകള്‍ ഇവയാണ്: സൈക്കോളജിയില്‍ ബി.എ. (ഹോണേഴ്‌സ്), ഫിനാന്‍സ് & എന്റര്‍പ്രെനുവര്‍ഷിപ്പില്‍ ബി.എ. (ഹോണേഴ്‌സ്), ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ. (ഹോണേഴ്‌സ്), ബിസിനസ്സ് അനലിറ്റിക്‌സില്‍ ബി.ബി.എ. (ഹോണേഴ്‌സ്), ഫാമിലി ബിസിനസ്സില്‍ ബി.ബി.എ. (ഹോണേഴ്‌സ്), ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സില്‍ ബി.ബി.എ. (ഹോണേഴ്‌സ്), ഡാറ്റാ ജേര്‍ണലിസത്തില്‍ ഇന്ത്യയിലെ ആദ്യ പി.ജി. ഡിപ്ലോമ.

'ജെ.ജി.യു. ഞങ്ങളുടെവിദ്യാര്‍ത്ഥികള്‍ക്കായി പരിവര്‍ത്തനാത്മകമായ ഒരു വിദ്യാഭ്യാസം പ്രദാനം ചെയ്യണമെന്ന ഒരു വീക്ഷണത്തോടുകൂടിഅക്കാഡമിക് നവീനത, അന്താരാഷ്ട്രവത്കരണം, ഗവേഷണമികവ് എന്നിവയുടെകാര്യത്തില്‍ മുന്‍പന്തിയിലാണ്.

ഇത് ഉന്നത വിദ്യാഭ്യാസത്തിന്റെലോകത്തില്‍ കോവിഡ്-19 ഉയര്‍ത്തിയവെല്ലുവിളികള്‍ അതിജീവിക്കാന്‍ ഞങ്ങളെ പ്രാപ്തമാക്കി. സ്‌കൂള്‍ ഓഫ് ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, ജിന്‍ഡാല്‍ സ്‌കൂള്‍ഓഫ്ബാങ്കിംഗ്& ഫിനാന്‍സ് എന്നിവയ്ക്ക് ഫൈന്‍ ആര്‍ട്‌സ്, എന്റര്‍പ്രെനുവര്‍ഷിപ്പ്, ഡാറ്റാജേര്‍ണലിസം, ബിസിനസ്സ് അനലിറ്റിക്‌സ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ്, ബിസിനസ്സ് സ്റ്റഡീസ് എന്നിവയില്‍ ആഴത്തിലുള്ളതും സമ്പന്നവുമായ ഒരു അനുഭവപരിചയമാണുള്ളത്.

ഈ അനുഭവ സമ്പത്ത് പുതിയ 2021-22 അക്കാഡമിക് വര്‍ഷത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന യു.ജി., പി.ജി. പ്രോഗ്രാമുകളുടെ ഒരു ശ്രേണിയില്‍ ഞങ്ങളടെ വിദ്യാര്‍ത്ഥികള്‍ക്ക് സവിശേഷമായ വിദ്യാഭ്യാസ അവസരം പ്രദാനം ചെയ്യുന്നതിനായി പ്രയോജനപ്പെടുത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. 'ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക വൈസ് ചാന്‍സലറായ പ്രൊഫസര്‍ സി. രാജ്കുമാര്‍ പറഞ്ഞു.

 

kochi news
Advertisment