Advertisment

ഒ.പി.ടിക്കറ്റ് ചാർജ് വർദ്ധനവ് പിൻവലിക്കണം: മോൻസ് ജോസഫ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഒ.പി.ടിക്കറ്റ് ചാർജ് 1 രൂപയിൽ നിന്നും 5 രൂപ കുത്തനെ വർദ്ധിപ്പിച്ചത് പാവപ്പെട്ട രോഗികളൊടുള്ള വഞ്ചനയാണെന്ന് മോൻസ് ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.

Advertisment

publive-image

യുഡിഎഫ് ഭരണ കാലത്ത് ഒ.പി. ടിക്കറ്റ് ചാർജ് 1 രൂപ ചുമത്തിയപ്പോൾ സമരം ചെയ്ത് ഒ.പി.ചാർജ് ഒഴിവാക്കാൻ മുന്നിൽ നിന്ന ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോളുള്ള ഈ അന്യയ വർദ്ധനവ് ഇരട്ടത്താപ്പാണെന്നും മോൻസ് ജോസഫ് ആരോപിച്ചു.

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്യായ ചാർജ് വർദ്ധനവ് പിൻവലിക്കണം എന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

publive-image

കേരളാ കോൺഗ്രസ് സംസ്ഥന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോയി എബ്രാഹം Ex: MP മുഖ്യ പ്രസംഗം നടത്തി. സാജൻഫ്രാൻസിസ്, കെ.എഫ് വർഗ്ഗീസ്, അജിത്ത് മുതിരമല, ജെയിസൺ ജോസഫ്, വി.ജെ. ലാലി, പോൾസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്തനം, തോമസ് കണ്ണന്തറ, മാഞ്ഞൂർ മോഹൻകുമാർ, സി.ഡി.വൽസപ്പൻ, റോമി ജോസഫ് വേധഗിരി,പി.വി ജോസ് കങ്ങഴ, വി.എം.ജോർജ്, കെ.പി.പോൾ, ചെറിയാൻ ചാക്കോ, പ്രസാദ് ഉരുളികുന്നം, അജി കെ.ജോസ്, കുര്യൻ പി.കുര്യൻ, എ.സി. ബേബിച്ചൻ, ജോർജ് പുളിങ്കാട്, സ്റ്റീഫൻ പി റാവേലി, സി.വി.തോമസ്കുട്ടി, ജോൺ ജോസഫ്, മറിയാമ്മ ജോസഫ്, സെബാസ്റ്റ്യൻ കാശാംകട്ടേൽ, ഷിജു പാറയിടുക്കിൽ, നോയൽ ലൂക്ക് തുടങ്ങിയവർ തുടങ്ങിയവർ പ്രസംഗിച്ചു.

op ticket charge increase
Advertisment