ഓപ്പറേഷൻ ലോട്ടസല്ല ഇത് കുതിര കച്ചവടമാണ് ഓ ഐ സി സി തിരുവനന്തപുരം ജില്ല കമ്മിറ്റി

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, July 11, 2019

റിയാദ് :ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമൻമാരും ബീജേപിയിലെ രാഷ്ട്രീയ മാമൻ മാരും കൂടി ചേർന്ന് തെരെഞ്ഞടുക്കപ്പെട്ട ജനാതിപത്യ സർക്കാരുകളെ അട്ടിമറിക്കാൻ പച്ചയായ കുതിര കച്ചവടം നടത്തുന്നത് ഇന്ത്യയിലെ മാമാ മാധ്യമങ്ങളും ബിജേ പി ക്ക് ദാസ്യ പണിയെടുക്കുന്ന മുത്തശ്ശി പത്രങ്ങളും ഓപ്പറേഷൻ ലോട്ടസ് എന്ഓമനപ്പേരിട്ട് വാഴ്ത്തുംമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ഭാരതത്തിന്റെ ഭരണഘടനയും അതിന്റ ആത്മാവും പൈതൃകവുമാണ്.

ഇന്ത്യയുടെ പരമോന്നത നിതി പീഠങ്ങൾ വാ മുട്ടി കെട്ടി കണ്ണും പുട്ടിയിരിക്കുന്നത് ജനാതിപത്യസ്നേഹികൾക്ക് മൃതിയേക്കാൽ ഭയാനകമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇന്ന് കർണ്ണാടകമാണങ്കിൽ നാളെ മധ്യപ്രദേശും രാജസ്ഥാനുമാണ്

ഈ വന്യമായ അഴുമതിയേയും നഗ്നമായ കുതിര കച്ചവടത്തി നേയും ചെറുക്കുവാൻ ഇന്ത്യയിലെ വ്യവസ്ഥാപിതമായ ഭരണഘടന സ്ഥാപനങ്ങളും ജനാതിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സജീർ പൂന്തുറ ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

×