Advertisment

ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോണായ ഓപ്പോ എ53 ഓഗസ്റ്റ് 25ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്ന് കമ്പനി

New Update

ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോണായ ഓപ്പോ എ53 ഓഗസ്റ്റ് 25ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗിമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഇന്തോനേഷ്യയിൽ പുറത്തിറക്കിയ ഈ ഡിവൈസിന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില ഐഡിആർ 2,499,000 (ഏകദേശം 12,700 രൂപ) ആയിരുന്നു. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസ് പുറത്തിറങ്ങുക 15,000 രൂപയിൽ താഴെ വിലയിലായിരിക്കുമെന്നാണ് സൂചനകൾ.

Advertisment

publive-image

ഓപ്പോ എ53 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12:30 നടക്കും. ഇവന്റ് യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യും. ഉയർന്ന റിഫ്രഷ് റേറ്റ്, ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂൾ പോലുള്ള സവിശേഷതകളോടെയാണ് ഈ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ഇന്തോനേഷ്യയിൽ ഇലക്ട്രിക് ബ്ലാക്ക്, ഫാൻസി ബ്ലൂ കളർ വേരിയന്റുകളിലാണ് ഡിവൈസ് അവതരിപ്പിച്ചത്.

ഓപ്പോ എ53 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി+ പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 1,600 x 720 പിക്‌സൽ റെസല്യൂഷനും 20: 9 ആസ്പാക്ട് റേഷിയോവും ഉണ്ട്. 4 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 460 SoC ആണ്. സ്മാർട്ട്ഫോണിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്.

tec news oppo a53
Advertisment