ഓപ്പോ എ53എസ് 5ജി മൊബൈല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

ടെക് ഡസ്ക്
Thursday, April 29, 2021

ഓപ്പോ പുതിയ മോഡല്‍ എ53എസ് 5ജി മൊബൈല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇരട്ട 5ജി സിം ഉപയോ​ഗിക്കാം. മീഡിയ ടെക്ക് ഡൈമെന്‍സിറ്റി 700 ചിപ്പാണ് ഫോണിന് കരുത്തേകുന്നത്.

ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം, 6.52 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്പ്ലേ, മൂന്ന് എഐ പിന്‍ ക്യാമറ, സെല്‍ഫിക്കായി എഐ ബ്യൂട്ടിഫിക്കേഷന്‍ സംവിധാനം തുടങ്ങിയവയോടെയാണ് എ53എസ് 5ജി എത്തിയിരിക്കുന്നത്. 5000 എംഎഎച്ച്‌ ബാറ്ററിയില്‍ 17.7 മണിക്കൂര്‍ തുടര്‍ച്ചയായ വീഡിയോ പ്രദര്‍ശനവും 37.8 മണിക്കൂര്‍ സംസാര സമയവുമാണ് കമ്ബനി വാ​ഗ്ദാനം ചെയ്യുന്നത്.

മെയ് രണ്ടുമുതല്‍ ഫ്ലിപ്കാര്‍ട്ടിലും റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും. ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപയും, എട്ട് ജിബി റാം 128 ജിബി സ്റ്റോറേജിന് 16,990 രൂപയുമാണ് വില.

×